MollywoodCinemaEntertainment

ഇരുപതിലേറെ തവണ താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു; സൂപ്പര്‍താരങ്ങളുടെ വില്ലന്‍ പറയുന്നു

ആശുപത്രിയില്‍ നിന്ന് മടങ്ങി വീട്ടിലെത്തിയ ശേഷം നല്‍കിയ ഒരു അഭിമുഖത്തിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുപതിലേറെ തവണ താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു എന്ന് നടന്‍ വെളിപ്പെടുത്തിയത്.

മോഹന്‍ ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ വില്ലനായി എത്തിയ തെന്നിന്ത്യന്‍ താരം പൊന്നമ്പലത്തിന്റെ തുറന്നു പറച്ചിലില്‍ ഞെട്ടലോടെ ആരാധകര്‍. ഇരുപതിലേറെ തവണ താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയത്.

കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രയില്‍ ചികിത്സയിലായിരുന്നു പൊന്നമ്പലം ദിവസങ്ങള്‍ക്ക് മുന്‍പാണ് വീട്ടില്‍ തിരിച്ചെത്തിയത്. . നടന്റെ ആശുപത്രിവാസവും സാമ്പത്തിക നിലയും മനസ്സിലാക്കിയ ശരത് കുമാര്‍, രജനികാന്ത്‌ തുടങ്ങിയ പല താരങ്ങളും നടനെ സാമ്പത്തികമായി സഹായിച്ചിരുന്നു.  ആശുപത്രിയില്‍ നിന്ന് മടങ്ങി വീട്ടിലെത്തിയ ശേഷം നല്‍കിയ ഒരു അഭിമുഖത്തിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുപതിലേറെ തവണ താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു എന്ന് നടന്‍ വെളിപ്പെടുത്തിയത്.

മൂന്നാം മുറ, ഓര്‍ക്കാപ്പുറത്ത്, കമ്പോളം, ദ വാറന്റ്, പ്രജാപതി, ആട് 2 എന്നീ സിനിമകളിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ച പൊന്നമ്പലം തനിക്ക് സിനിമയില്‍ നിന്ന് പണം സമ്പാദിക്കാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നു. മക്കള്‍ക്ക് വേണ്ടി ഒന്നും സമ്പാദിച്ചിട്ടില്ല. തുടര്‍ന്നുള്ള ചികിത്സയ്ക്കോ താമസിക്കാന്‍ സ്വന്തമായി ഒരു വീടോ ഉണ്ടാക്കിയിട്ടില്ല. സിനിമ സംഘട്ടന യൂണിയനില്‍ നിന്ന് ആരും തന്നെ തിരിഞ്ഞു നോക്കാത്തതില്‍ സങ്കടമുണ്ടെന്നും, യൂണിയനില്‍ തന്റെ റിട്ടയര്‍മെന്റ് ഫണ്ടിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊന്നമ്പലം പറയുന്നു

shortlink

Post Your Comments


Back to top button