KeralaLatest NewsNews

ക്രമേക്കേടുകളെല്ലാം നടത്തിയത് തുഷാര്‍ വെള്ളാപ്പള്ളി, തെളിവുകള്‍ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും ; സുഭാഷ് വാസു

ആലപ്പുഴ: ആത്മഹത്യ ചെയ്ത കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെകെ മഹേശന്റെ മേല്‍ എസ്എന്‍ഡിപി ഔദ്യോഗിക നേതൃത്വം ആരോപിക്കുന്ന സാമ്പത്തിക ക്രമേക്കേടുകളെല്ലാം നടത്തിയത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് വിമത നേതാവ് സുഭാഷ് വാസു. അനധികൃത സ്വത്ത് സമ്പാദത്തിന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കെ.കെ.മഹേശനെ മറയാക്കിയെന്നും എസ്എന്‍ഡിപി നേതൃത്വത്തിലിരുന്ന് ഇത്തരത്തില്‍ ഉണ്ടാക്കിയ വിദേശത്തെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചുവെന്നും ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകള്‍ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുമെന്നും സുഭാഷ് വാസു വ്യക്തമാക്കി.

അതേസമയം, ആരോപണങ്ങള്‍ എല്ലാം തുഷാര്‍ വെള്ളാപ്പള്ളി നിഷേധിച്ചു. മഹേശന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയും എസ്എന്‍ഡിപി ഔദ്യോഗിക വിഭാഗവും ആരോപിക്കുന്നത്. ഇത് കളവാണെന്ന് തെളിയുക്കുന്ന രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നാണ് സുഭാഷ് വാസു ഉള്‍പ്പെടെ വിമത പക്ഷം പറയുന്നത്. കെകെ മഹേശന്റെ ആത്മഹത്യാ കേസ് പ്രത്യേക സംഘത്തിന് സര്‍ക്കാര്‍ കൈമാറിയിരുന്നു. ചേര്‍ത്തല താലൂക്കിലെ ലോക് ഡൗണ്‍ പിന്‍വലിച്ച ശേഷം ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമെത്തി അന്വേഷണം തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button