കോട്ടയം : ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം പുന:ക്രമീകരിച്ചു തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള താത്കാലിക ഭക്ഷണ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചു. കോട്ടയം ജില്ലയിലാണ് തട്ടുകടകളും ബേക്കറികളും ഉള്‍പ്പെടെ ഹോട്ടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കോവിഡ് പ്രതിരോധ മുന്‍കരുതലുകളുടെ ഭാഗമായാണ് നടപടി. പുതിയ ക്രമീകരണങ്ങള്‍ അനുസരിച്ച് രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. അഞ്ചിനുശേഷം പാഴ്‌സല്‍ സര്‍വീസ് മാത്രമേ അനുവദിക്കൂ. ബേക്കറികളില്‍ ഇരുന്ന് ആഹാര സാധനങ്ങള്‍ കഴിക്കുന്നതിന് അനുമതിയില്ല. ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷനുമായി ജില്ലാ കലക്ടര്‍ എം.അഞ്ജന നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
Read Also : സംസ്ഥാനത്ത് 1103 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു : 1049 പേർ രോഗമുക്തി നേടി
ലൈസന്‍സ് ഇല്ലാത്ത തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള താത്കാലിക ഭക്ഷണ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചു. വാഹനങ്ങളിലും ഭക്ഷണ വില്‍പ്പന പാടില്ല. ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ക്കും അവര്‍ക്കു രോഗപ്രതിരോധ പരിശീലനം നല്‍കുന്നതിനും ഹോട്ടല്‍ ഉടമകള്‍ നടപടി സ്വീകരിക്കും. ഹോട്ടലുകളില്‍ സാമൂഹിക അകലവും കൈകള്‍ ശുചികരിക്കുന്നതിനുള്ള സംവിധാനവും ഉറപ്പാക്കണം.
Post Your Comments