കാണ്‍പുര്‍: അധോലോകത്തലവന്‍ വികാസ് ദുബെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ താന്‍തന്നെ കൊന്നേനേയെന്നു ഭാര്യ റിച്ച ദുബെ. എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ തന്റെ ഭര്‍ത്താവ് മാപ്പര്‍ഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. “ആ പോലീസുകാരുടെ കുടുംബങ്ങളെക്കൂടിയാണ് അയാള്‍ നശിപ്പിച്ചത്. അതോടെ ഞങ്ങള്‍ക്കു സമൂഹത്തില്‍ മുഖം കാണിക്കാനാകാതായി. അയാളെ ഞാന്‍തന്നെ വെടിവച്ചു കൊന്നേനേ”- ആദ്യമായി മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കവേ റിച്ച പറഞ്ഞു.
ഒരു അപകടത്തില്‍പ്പെട്ട് വികാസിന്റെ തലച്ചോറിനു തകരാര്‍ സംഭവിച്ചിരുന്നു. അതിനുശേഷം അയാള്‍ അമിത ആശങ്കയുള്ളവനും ദേഷ്യക്കാരനുമായി മാറി. ഈ അവസ്ഥയ്ക്കു ചികിത്സ തേടിയിരുന്നു. കഴിഞ്ഞ നാലുമാസത്തോളമായി ചികിത്സ മുടങ്ങിയതിനേത്തുടര്‍ന്ന് ദേഷ്യസ്വഭാവം വര്‍ധിച്ചിരുന്നതായും റിച്ച പറഞ്ഞു. പോലീസുകാരെ കൊലപ്പെടുത്തിയ ജൂലൈ മൂന്നിനു പുലര്‍ച്ചെ രണ്ടിനു ഭര്‍ത്താവ് തന്നെ വിളിച്ചിരുന്നതായി റിച്ച ഓര്‍മിച്ചു. എത്രയും വേഗം കുട്ടികളെയും കൂട്ടി ബിക്രു ഗ്രാമം വിടണമെന്നായിരുന്നു നിര്‍ദേശം.
ഭര്‍ത്താവിന്റെ ഇത്തരം പ്രവൃത്തികള്‍കൊണ്ടു താന്‍ മടുത്തുവെന്നായിരുന്നു റിച്ചയുടെ മറുപടി. തുടര്‍ന്ന്, ഫോണ്‍ വച്ചശേഷം ഗ്രാമം വിട്ടു. അതിനുശേഷം കുട്ടികളുമൊത്ത് ലഖ്നൗവിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തില്‍ ഒരാഴ്ച കഴിഞ്ഞു. കുട്ടികളെപ്പറ്റി മാത്രമായിരുന്നു ചിന്ത.ഭര്‍ത്താവിന്റെയോ തന്റെയോ വീട്ടുകാരില്‍നിന്ന് ഒരു സഹായവും ലഭിക്കില്ലെന്ന് അറിയാമായിരുന്നു. വികാസിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയോ ബന്ധങ്ങളെപ്പറ്റിയോ തനിക്കു വലിയ ധാരണയുണ്ടായിരുന്നില്ല. ഭര്‍ത്താവ് ആവശ്യപ്പെടുമ്പോള്‍ മാത്രമാണു താന്‍ ബിക്രുവില്‍ എത്തിയിരുന്നത്.
എയിംസിന്റെ ചരിത്ര ദൗത്യം , 35 കാരനിൽ കൊവാക്സിന് ആദ്യമായി പരീക്ഷിച്ച് ദല്‍ഹി എയിംസ്
എട്ടു യു.പി. പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ മധ്യപ്രദേശിലെ ഉജ്ജയിനില്‍ പിടിയിലായ ദുബെയെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലേക്കു റോഡ് മാര്‍ഗം കൊണ്ടുവരുന്നതിനിടെ കഴിഞ്ഞ 10-നു പ്രത്യേകദൗത്യസംഘം വെടിവച്ചു കൊല്ലുകയായിരുന്നു. ദുബെ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ യു.പി. സര്‍ക്കാര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്.
Post Your Comments