കൊല്‍ക്കത്ത • ഭാര്യയും അമ്മായിയമ്മയും ചൂല് കൊണ്ട് അടിച്ചതിനെത്തുടര്‍ന്ന് 45 കാരന്‍ ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ അലിപൂർദുർ ജില്ലയിലാണ് സംഭവം.
ശമുക്താല പോലീസ് സ്റ്റേഷൻ പരിധിയിലെ ജഷോദംഗ ഗ്രാമത്തിലെ സൗമിത്ര അധികാരിയാണ് മരിച്ചത്. വീടിന്റെ സീലിങ്ങില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാളുടെ അമ്മ ഭാര്യയ്ക്കും അമ്മായിയമ്മയ്ക്കും എതിരെ പോലീസില്‍ പരാതി നൽകി. രാവിലെ അടുത്തുള്ള ഉത്തർ മജിദ്‌ഖാന ഗ്രാമത്തിലെ മരുമകളുടെ വസതി സന്ദർശിച്ചപ്പോൾ അവര്‍ തന്റെ മകനെ ചൂല് കൊണ്ട് മർദ്ദിച്ചുവെന്നും മകളെ കാണാൻ അനുവദിച്ചില്ലെന്നും അമ്മ പരാതിയില്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.
വീട്ടിൽ തിരിച്ചെത്തിയ ശേഷം അധികാരി സംഭവം അമ്മയോട് വിശദീകരിച്ച് കിടപ്പുമുറിയിൽ കയറി വാതില്‍പൂട്ടുകയായിരുന്നു. മൃതദേഹം പിന്നീട് സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചതായും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Post Your Comments