CinemaLatest NewsIndiaBollywoodNewsEntertainment

നൂറ് കലാകാരന്മാർക്ക് സാമ്പത്തിക സഹായവുമായി ഹൃതിക് റോഷൻ

കോവിഡ് മഹാമാരി രൂക്ഷമാകുന്ന സഹചര്യത്തിൽ സിനിമ ഉൾപ്പടെയുള്ള വിനോദ വ്യവസായ മേഖലകൾ അടഞ്ഞു തന്നെയാണ് കിടക്കുന്നത് .ഈ സഹചര്യത്തിൽ തന്റെ ജോലി മേഖലയുമായി ബന്ധപ്പെട്ടു പണി എടുക്കുന്ന ദിവസ വേദനക്കാർക്കും,നർത്തകർക്കും സാമ്പത്തികമായി സഹായവുമായി എത്തുകയാണ് ഹൃതിക് റോഷൻ.

ഡാൻസ് കലാകാരന്മാർ ഉൾപ്പെടെയുള്ള ദിവസ വേദനത്തിൽ ജോലി ചെയ്യുന്ന കലാകാരൻമാർ ഈ മഹാമാരിയിൽ അനുഭവിക്കുന്ന കഷ്ടപ്പാടിനെ പറ്റി ബോളിവുഡ് കോറിയോഗ്രാഫർ ബോസ്കോ മാർട്ടീസ് ഹൃദ്വികനെ അറിയിച്ചിരുന്നു . തന്നോടൊപ്പം ജോലി ചെയ്തിരുന്ന 100 കലാകാരന്മാർക്കുള്ള സാമ്പത്തിക സഹായം അവരുടെ അക്കൗണ്ട് വഴി ഹൃതിക് നൽകി.

രാജ് സുരണി ആണ് ഇതുമായി ബന്ധപ്പെട്ട കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.ഈയൊരു ദുഷ്കരമായ സാഹചര്യത്തിൽ വീട് വാടക കൊടുക്കാനോ,സ്വന്തം ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കാനോ, ആഹാര സാധനങ്ങൾ വാങ്ങാനോ പറ്റാത്ത സാഹചര്യത്തിൽ ആണ് കലാകാരന്മാർ എന്ന് ഹൃതിക്കിനെ അറിയിച്ചു ,ഉടനെ തന്നെ വേണ്ട സഹായ നടപടികൾ എത്തി.ഈ ഒരു സാഹചര്യത്തിൽ സഹായവുമായി എത്തിയ ഹൃദിക്കിനോട് കടപ്പെട്ടിരിക്കുന്നു എന്നും രാജ് സുരണി പറയുന്നു.

shortlink

Post Your Comments


Back to top button