CinemaMollywoodLatest NewsNews

തൊഴിലാളികള്‍ക്കുളള ഭക്ഷണ സാധനങ്ങളുമായി അടഞ്ഞ് കിടക്കുന്ന തിയറ്ററുകളില്‍ ഒരു നടനും സംവിധായകനുമെത്തി

സിനിമകളുടെ റിലീസും അനിശ്ചിതത്വത്തിലാണ്

സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ മാർച്ച് മാസം ആദ്യ വാരം മുതൽ തന്നെ അദ്ധാഞ്‌ കിടക്കുകയാണ്.തിയറ്ററുകളിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയലാണ്. ഇതിനിടെ കണ്ണൂര്‍ പയ്യന്നൂരിലെ അടഞ്ഞ് കിടക്കുന്ന തിയറ്ററുകളില്‍ തൊഴിലാളികളെ തേടി ഇന്നലെ ഒരു നടനും സംവിധായകനുമെത്തി. തൊഴിലാളികള്‍ക്കുളള ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകളുമായിട്ടായിരുന്നു ഇവര്‍ തിയറ്ററിലെത്തിയത്.ഇന്നലെ ഒരു വെളളിയാഴ്ചയായിരുന്നു. തിയറ്ററുകളില്‍ പുതിയ സിനിമകളും പ്രേക്ഷകരും ഒഴുകിയെത്തുന്ന ദിവസം.

എന്നാല്‍ കഴിഞ്ഞ നാല് മാസമായി വെളളിത്തിരകള്‍ നിശബ്ദമാണ്. തിയറ്ററുകള്‍ തുറക്കുന്നതും പുതിയ സിനിമകളുടെ റിലീസും അനിശ്ചിതത്വത്തിലാണ്.ഒപ്പം തിയറ്ററുകളെ മാത്രം ആശ്രയിച്ച്‌ ജീവിച്ചിരുന്ന നൂറുകണക്കിന് മനുഷ്യരുടെ ജീവിതവും.

ഈ പ്രതിസന്ധികള്‍ക്കിടയിലാണ് കണ്ണൂര്‍,പയ്യന്നൂരിലെ അടഞ്ഞ് കിടക്കുന്ന തിയറ്ററുകളിലേക്ക് നടന്‍ സുബീഷ് സുധിയും സംവിധായകന്‍ മൃദുല്‍ നായരുമെത്തിയത്. തൊഴിലാളികളെ കാണാനും അവര്‍ക്ക് ആശ്വാസം പകരാനുമായിരുന്നു ഇവരുടെ വരവ്. പയ്യന്നൂരിലെ ഒന്‍പത് തിയറ്ററുകളിലെ ഇരുപതോളം തൊഴിലാളികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍അടങ്ങിയ കിറ്റും ഇവര്‍ വിതരണം ചെയ്തു.

shortlink

Post Your Comments


Back to top button