ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് വ്യാപനം, ആലപ്പുഴ ജില്ലയില്‍ സ്ഥിതി ഗുരുതരം. ജില്ലയില്‍ ഇന്ന് മാത്രം സ്ഥിരീകരിച്ചത് 102 പോസിറ്റീവ് കേസുകളാണ്. ഇതില്‍ 47 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ ഉണ്ടായത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ആംബുലന്‍സ് ഡ്രൈവറാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 32 പേര്‍ വിദേശത്ത് നിന്നും 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
read also : ലോകത്തിലെ ഏറ്റവും മികച്ച കണക്ക് ; ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് പുറത്തുവിട്ട് അധികൃതർ
രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ കാവാലം ഗ്രാമപഞ്ചായത്തിലെ 1, 2, 3, 4, 5, 6, 7, 8, 9 വാര്‍ഡുകള്‍ കണ്‍ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. അമ്ബലപ്പുഴ താലൂക്കില്‍ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ര്‍ 16 കണ്‍ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്ബര്‍ 11 കണ്‍ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
Post Your Comments