MollywoodLatest NewsCinemaNews

സിനിമാമേഖലയിലും സ്വ‌ര്‍ണക്കള്ളക്കടത്ത് ഇടപാടുകളുണ്ടെന്ന ആരോപണവുമായി സിയാദ് കോക്കര്‍

ഫൈസല്‍ ഫരീദ് ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇയാള്‍ പല സിനിമകള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നുമുള്ള സൂചനകള്‍ പുറത്തുവന്നിരുന്നു.

സിനിമാമേഖലയിലും സ്വ‌ര്‍ണക്കള്ളക്കടത്ത് ഇടപാടുകളുണ്ടെന്ന ആരോപണവുമായി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കര്‍. സ്വര്‍ണക്കടത്ത് പണം.സിനിമയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇതിന്റെ വിഹിതം പറ്റുന്നവര്‍ സിനിമാ മേഖലയില്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട പണം സിനിമ മേഖലയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സിയാദ് കോക്കറിന്റെ പ്രതികരണം.സ്വ‌ര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ​ഫൈസല്‍ ഫരീദ് ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇയാള്‍ പല സിനിമകള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നുമുള്ള സൂചനകള്‍ പുറത്തുവന്നിരുന്നു. ഫൈസല്‍ ഫരീദ് സിനിമാ മേഖലയുമായി ബോധപൂര്‍വം ബന്ധം സൃഷ്ടിച്ച്‌ കള്ളക്കടത്ത് പണം സിനിമാ നിര്‍മാണത്തിന് ഇറക്കുകയായിരുന്നെന്ന് സിയാദ് കോക്കര്‍ ആരോപിക്കുന്നു.സിനിമ മേഖലയില്‍ സ്വര്‍ണ കള്ളക്കടത്തുകാരുടെ ഇടപെടല്‍ നടന്നിട്ടുണ്ട്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ധന സമാഹരണത്തെ കുറിച്ച്‌ കൃത്യമായ അന്വേഷണം വേണം. ശരിയല്ലാത്ത രീതികളില്‍ സിനിമയില്‍ വന്‍തോതില്‍ പണം എത്തുന്നു. ഇതിന്റെ വിഹിതം പറ്റുന്ന ടെക്നീഷ്യന്‍സും ആര്‍ട്ടിസ്റ്റുകളുമൊക്കെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button