CinemaLatest NewsIndiaNews

കോവിഡ് പശ്ചാത്തലത്തിൽ അവതാര്‍ 2 റിലീസ് ഉടൻ ഇല്ല; 2022 ഡിസംബറില്‍ തിയേറ്ററിൽ എത്തും

ആഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കിയ ചിത്രത്തിന്റെ റെക്കോഡ് ഏറെ വര്‍ഷങ്ങള്‍ സ്വന്തമാക്കി വെച്ചിരുന്ന ജെയിംസ് കാമറൂണ്‍ ചിത്രമാണ് അവതാര്‍. ഈ വര്‍ഷം അവതാറിന്റെ രണ്ടാം ഭാഗം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2022 അവസാനം മാത്രമേ അവതാര്‍ 2 തിയറ്ററുകളില്‍ എത്തുക.

2022 ഡിസംബര്‍ 16 ആണ് അവതാര്‍ 2ന്റെ പുതുക്കിയ റിലീസ് തീയതിയെന്ന് നിര്‍മാതാവും സംവിധായകനുമെന്ന് ജെയിംസ് കാമറൂണ്‍ പറയുന്നു. തുടര്‍ന്നു വരുന്ന ഭാഗങ്ങളുടെ റീലീസ് തീയതിയും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. അവതാര്‍ 3-ഡിസംബര്‍ 20- 2024, അവതാര്‍ 4-ഡിസംബര്‍ 18-2026, അവതാര്‍ 5-ഡിസംബര്‍ 22-2028 എന്നിങ്ങനെയാണ് പുതുക്കിയ റിലീസ് തീയതികള്‍. പ്രതിസന്ധി ഘട്ടത്തില്‍ ഡിസ്‌നി പ്രൊഡക്ഷന്‍സ് നല്‍കുന്ന പിന്തുണ വളരേ വലുതാണെന്നും അവതാര്‍ 2ന്റെ ഗ്രാഫിക്‌സ് പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായി മുന്നോട്ടുപോകുന്നുവെന്നും ജെയിംസ് കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button