
സിനിമ താരങ്ങള്‍ ലോക്ക് ഡൗണ്‍ കാരണം അവരുടെ വീട്ടില്‍ പല പല ജോലികളില്‍ മുഴുകുകയാണ്. അതെല്ലാം അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ പുതിയ ഫോട്ടോഷൂട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് . സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറല്‍ ആയിരിക്കുകയാണ്.
തമിഴ്,തെലുഗ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ അഭിനയിച്ച അമല പോള്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ താരം ഹിന്ദിയിലേക്കും അരങ്ങേറ്റം നടത്തി. സംവിധായകന്‍ മഹേഷ് ഭട്ടിനൊപ്പമാണ് അമല ബോളിവുഡിലേക്ക് അരങ്ങേറിയത്. ബോളിവുഡിലെ പഴയകാല നടി പര്‍വീണ്‍ ബാബിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്ന ചിത്രത്തിലാണ് അമല അഭിനയിക്കുന്നത്. പര്‍വീണ്‍ ബാബിയുടെ വേഷത്തിലാണ് അമല ചിത്രത്തില്‍ എത്തുന്നത്. ബോളിവുഡ് കണ്ട ഏറ്റവും വലിയ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളായിരുന്നു പര്‍വീണ്‍ ബാബി.
Post Your Comments