Kerala

കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട പ്രവാസികൾക്കും നാട്ടുകാർക്കും കുറഞ്ഞ മുതൽമുടക്കിൽ ഒരു സംരംഭകനാവാനുള്ള അവസരം നൽകി വെർട്ടെക്‌സ് സെക്യൂരിറ്റീസ്

വെർട്ടെക്‌സ് സെക്യൂരിറ്റീസ് പുതുതായി അവതരിപ്പിക്കുന്ന എന്റർപ്പണർഷിപ് ഡെവലപ്മെന്റ് പ്രോഗ്രാമിൽ കൂടെയാണ് സംരംഭകൻ ആകാനുള്ള അവസരം ജനങ്ങൾക്ക് ലഭിക്കുന്നത്. ഇതിനായി ഹെല്പ് ലൈൻ നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയുന്ന ആൾക്കാർക്കു ആദ്യ ഘട്ടം ബേസിക് ഓൺലൈൻ ട്രെയിനിങ് ഉണ്ടായിരിക്കുന്നതാണ്. അതിൽ നിന്ന് തിരഞ്ഞെടുക്കപെടുന്നവർക്ക് മാർക്കറ്റിനെ കുറിച്ച് ലൈവ് ക്ലാസ്സുകളും നൽകും. തുടർന്ന് താത്പര്യമുള്ളവർക്ക് ഒരു ഫിനാൻസ് സംരംഭം തുടങ്ങുന്നതിനു ആവശ്യമായ എല്ലാവിധ സഹായങ്ങളും വെർട്ടെക്‌സ് നൽകുന്നതാണ്. വളരെ തുച്ഛമായ ഒരു മുതൽമുടക്കിലൂടെ വളരെയധികം ലാഭവും അത് പോലെ സമൂഹത്തിൽ ഒരു ഉന്നത സ്ഥാനം നേടാനുള്ള ഒരു വഴിയാണ് ഇത് വഴി ജനങ്ങളുടെ മുൻപിൽ തുറക്കുന്നത്

“മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഒരു പ്രതിസന്ധിയിൽ കൂടെയാണ് നമ്മുടെ ലോകം ഇപ്പോൾ കടന്നു പോകുന്നത്. ഈ അവസരത്തിൽ ഇത്രയും നാൾ നമുക്ക് എല്ലാവിധ സപ്പോർട്ടും നൽകിയ ജനങ്ങളെ സഹായിക്കുക എന്നത് ഞങ്ങളുടെ കടമയാണ്. അങ്ങനെയാണ് ഇത്തരമൊരു പദ്ധതിയെ കുറിച്ച് ഞങ്ങൾ ആലോചിച്ചത്. ഇത് വഴി ധനകാര്യ മേഖലയിൽ ഒരു അറിവും ഇല്ലാത്ത വ്യക്തിക്ക് പോലും ഒരു ഫിനൻസ് സംരംഭകനാകാനുള്ള എല്ലാ വിധ കഴിവും സ്വായത്തമാക്കാവുന്നതാണ്. അവരുടെ ഉന്മനനം ആണ് ഞങ്ങളുടെ ലക്‌ഷ്യം ”വെർട്ടെക്‌സ് സെക്യൂരിറ്റീസിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ ജോർജ് മാമ്പിള്ളി വ്യക്തമാക്കി.

കേരളത്തിന്റെ ധനകാര്യ മേഖലയിൽ 27 വർഷമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് വെർട്ടെക്‌സ് സെക്യൂരിറ്റീസ് ലിമിറ്റഡ്. ഇന്ത്യയിൽ അങ്ങോളമിങ്ങോളം ശക്തമായ സാന്നിധ്യം അറിയിച്ച ഇവർ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റഡ് ആയ ഒരു കേരള കമ്പനിയാണ്. ഷെയർ മാർക്കറ്റ്‌ , മ്യൂച്ചൽ ഫണ്ട് , ഇൻഷുറൻസ് , ബോണ്ടുകൾ , എൻസിഡി തുടങ്ങി ധനകാര്യ മേഖലയിലെ എല്ലാ രംഗത്തും സജീവ സാന്നിധ്യമായി വെർട്ടെക്‌സ് സെക്യൂരിറ്റീസ് ഉപഭോക്തസേവനം നൽകി വരുന്നു.

shortlink

Post Your Comments


Back to top button