KeralaLatest NewsNews

കുട്ടികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം : രഹനാ ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി • കുട്ടികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ രഹനാ ഫാത്തിമയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുട്ടികളെ കൊണ്ട് നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ചെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

ഐടി നിയമത്തിലെ സെക്ഷൻ 67 ( ലൈംഗികത നിറഞ്ഞ ദൃശ്യമോ എഴുത്തോ ഇലക്ട്രോണിക് മാധ്യമം വഴി കൈമാറ്റം ചെയ്യുക ) ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ സെക്ഷൻ 75 (കുട്ടികൾക്കെതിരെയുള്ള ക്രൂരതയ്ക്കുള്ള ശിക്ഷ ) എന്നിവ പ്രകാരമാണ് കേസ്

.മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി സ്വന്തം നഗ്നശരീരം നൽകിയ രഹനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സ്ത്രീശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുമുള്ള മിഥ്യാധാരണകൾക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹന ഫാത്തിമ വീഡിയോ പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button