ബച്ചൻ കുടുംബത്തിന് കോവിഡ് പോസിറ്റീവ് ആയ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ ഏറെ നിറഞ്ഞു നിന്നിരുന്നു .അതോടൊപ്പം ഐശ്വര്യ റായിക്കും മകൾക്കും കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.ആരാധകർ ഉൾപ്പെടെയുള്ള എല്ലാപേരും ഐശ്വര്യ യുടെയും ബച്ചൻ കുടുംബത്തിന്റെയും പൂർണ്ണ ആരോഗ്യത്തിനായി പ്രാർത്ഥനനയിലാണ്. ഈ ഒരു നിരാശാജനകമായ സാഹചര്യത്തിലാണ് ആരാധകരെ വീണ്ടു ഞെട്ടിപ്പിച്ചുകൊണ്ടുള്ള വാർത്ത വരുന്നതും.മണിരത്നത്തിന്റെ സ്വപ്ന സിനിമയായ പൊന്നിയൻ സെൽവത്തിൽ നിന്നും ഐശ്വര്യ പുറത്തേക്ക്.ഐശ്വര്യ ഉൾപ്പെടെ വമ്പൻ താര നിരയാണ് ഇ വിലയ സിനിമയിൽ അണിനിരക്കുന്നത് എന്ന് നേരത്തെ തന്നെ മണിരത്നം പറഞ്ഞിരുന്നു.കൂടാതെ ഐശ്വര്യ യുടെ കഥാപാത്രം ഈ ചിത്രത്തിൽ സുപ്രധാനമായ പങ്ക് വഹിക്കുന്നു.
കോവിഡ് സാഹചര്യത്തിൽ ഷൂട്ടിംഗ് അനുകൂലമാകുന്നത് അനുസരിച്ചു എത്രയും പെട്ടന്ന് ഷൂട്ട് തുടങ്ങി സിനിമ ചിത്രികരണം ആരംഭിക്കാനാണ് മണിരത്നത്തിന്റെ തീരുമാനം.നിലിവലെ സാഹചര്യത്തിൽ ഐശ്വര്യ റായിക്ക് ഷൂട്ടിംഗ് ആരംഭിച്ചാൽ എതാൻ സാധിക്കില്ല.റിപോർട്ടുകൾ അനുസരിച്ചു ഐശ്വര്യ റായിയുടെ കഥാപാത്രം ചെയ്യാൻ കെല്പുള്ള മറ്റൊരു നായികയെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് മണിരത്നം.ഐശ്വര്യ റായ്-മണിരത്നം കോംബോ യുടെ ഹിറ്റ് സിനിമകളായിരുന്നു ഇരുവർ,ഗുരു,രാവൺ.ഈ വാർത്ത ശെരിയാണോ എന്നത് നിലവിൽ ഒഫീഷ്യലായി സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.
Post Your Comments