Latest NewsCinemaNews

വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ട് ,നല്ലൊരാളെ കണ്ടെത്തിയാൽ അപ്പോ കല്യാണം നടക്കും, വെളിപ്പെടുത്തലുമായി ലക്ഷ്മി ഗോപാലസ്വാമി

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ പ്രിയപ്പെട്ട താരസുന്ദരിയാണ് നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാല സ്വാമി,എന്നാൽ ലക്ഷ്മി ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല.എവിടെ പോയാലും എല്ലാവരും വിവാഹത്തെ കുറിച്ച് ചോദിക്കാറുണ്ടെന്നും തനിക്ക് അതിന് ഉത്തരം ഇല്ലെന്നും പറയുകയാണ് ലക്ഷ്മി ഗോപാലസ്വാമി ഇപ്പോൾ. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി ഇത്തരത്തിൽ പ്രതികരിച്ചത്. വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്ന ചോദ്യത്തിന് ലക്ഷ്മിയുടെ മറുപടി ഇങ്ങനെയായിരുന്നു:

എവിടെ പോയാലും എല്ലാവരും വിവാഹത്തെ കുറിച്ച് ചോദിക്കും. സ്നേഹം കൊണ്ട് ചോദിക്കുന്നതാണ്. സത്യം പറഞ്ഞാൽ അതിനെനിക്ക് ഉത്തരമില്ല. വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ട് നല്ലൊരാളെ കണ്ടെത്തിയാൽ ഉടൻ അതു നടക്കുമെന്നും നമുക്ക് നോക്കാമെന്നും താരം പറയുന്നു.

അതേ സമയം തനിക്ക് മലയാളത്തിൽ നിന്നും അധികം അവസരങ്ങൾ ലഭിക്കുന്നില്ലെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. എല്ലാവരും ചോദിക്കും സെലക്ടീവാണോയെന്ന് പക്ഷേ, അത്രയ്ക്ക് റോളുകളൊന്നും എന്നെത്തേടി വരുന്നില്ല എന്നതാണ് സത്യമെന്നും താരം പറയുന്നു.ഇപ്പോൾ ഒരു തെലുങ്ക് സിനിമയിൽ അഭിനയിച്ചു സ്വാതന്ത്ര്യ സമരമാണ് പശ്ചാത്തലം ബിഗ് ബഡ്ജറ്റ് സിനിമയാണ് ഏറെ പ്രതീക്ഷയുണ്ടെന്നും ലക്ഷ്മി ഗോപാലസ്വാമി പരയുന്നു. മലയാളമാണ് തനിക്ക് കൂടുതൽ സ്നേഹം തന്നത്. മലയാളികൾ ദത്തെടുത്ത ഒരു പെൺകുട്ടിയാണ് ഞാനെന്ന് തോന്നാറുണ്ടെന്നും താരം വ്യക്തമാക്കി.

മലയാളികൾ തരുന്ന സ്നേഹം അത്രയ്ക്ക് വലുതാണെന്നും അവർ കലാപ്രേമികളും കലാകാരന്മാരെ ബഹുമാനിക്കുന്നവരുമാണെന്നും സിനിമയോടെന്ന പോലെ ക്ളാസിക്കൽ നൃത്തത്തോടും വലിയ സ്നേഹമാണവർക്കെന്നും ലക്ഷ്മി ഗോപാല സ്വാമി പരഞ്ഞു നിർത്തുന്നു.

shortlink

Post Your Comments


Back to top button