Latest NewsNewsIndia

മുന്‍ ബി.ജെ.പി മന്ത്രിയും 400 അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്നത് രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണ

ഭോപ്പാല്‍ • മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പുതിയ ട്വിസ്റ്റ്. മുന്‍ ബി.ജെ.പി മന്ത്രിയായിരുന്ന കെ.എല്‍ അഗര്‍വാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തിലായിരുന്നു അഗര്‍വാളിന്റെ കോണ്‍ഗ്രസ് പ്രവേശനം. അഗര്‍വാളിനൊപ്പം നാനൂറോളം അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.

ഗുനയിലെ ബെമോറയിൽ നിന്നുള്ള നേതാവാണ് കെ‌.എൽ അഗർവാൾ, വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകിയാൽ താൻ കോൺഗ്രസിൽ ചേരുമെന്ന് പറഞ്ഞിരുന്നു. സംസ്ഥാനത്തെ യുവാക്കൾക്കായി നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോൺഗ്രസ് പോരാടുമെന്ന് ചടങ്ങിൽ സംസാരിച്ച കമല്‍നാഥ് പറഞ്ഞു.

2019 ലും അഗര്‍വാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അന്ന് ഗുന കോണ്‍ഗ്രസ് ലോക്സഭാഗമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യത്തിലായിരുന്നു അഗര്‍വാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഔദ്യോഗികമായി കോൺഗ്രസിൽ ചേരാതെ, സിന്ധ്യയെ പിന്തുണയ്ക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് അഗര്‍വാള്‍ പറഞ്ഞു.

2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഔദ്യോഗികമായി കോൺഗ്രസിൽ ചേരാതെ സിന്ധ്യയെ പിന്തുണച്ചതെന്ന് അഗർവാൾ പറഞ്ഞു. “മധ്യപ്രദേശില്‍ ഒരു കോൺഗ്രസ് സർക്കാർ ഉണ്ടായിരുന്നു. സിമോഡിയ വിജയിക്കുമെന്നും ബമോറി വികസിപ്പിക്കാൻ എന്നെ സഹായിക്കുമെന്നും ഞാൻ കരുതി, പക്ഷേ അദ്ദേഹം തോറ്റു. അദ്ദേഹം ഒരു ദുർബലനാണ്, തോൽവിയോട് പൊരുത്തപ്പെടാന്‍ കഴിയാത്തതിനാൽ ബി.ജെ.പിയിൽ ചേർന്നു. ”- അഗര്‍വാള്‍ പറഞ്ഞു.

അതേസമയം, ഒരു വർഷം മുന്‍പ് അഗർവാൾ കോൺഗ്രസിൽ ചേര്‍ന്നിരുന്നുവെന്ന വിവരം തനിക്ക് അറിയില്ലെന്ന് കമല്‍നാഥിന്റെ മീഡിയ കോർഡിനേറ്റർ നരേന്ദ്ര സലൂജ പറഞ്ഞു.

24 ാമത് എം.എല്‍.എ കോണ്‍ഗ്രസ് വിട്ടു

കോൺഗ്രസ് എം‌എൽ‌എ സുമിത്രാദേവി കാസ്‌ദേക്കർ വെള്ളിയാഴ്ച എം‌എൽ‌എ സ്ഥാനം രാജിവച്ചിരുന്നു. സ്പീക്കർ രമേശ്വർ ശർമരാജി സ്വീകരിച്ച ശേഷം കാസ്‌ദേക്കർ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നു. അതുപോലെ, ബഡാ മൽഹേര എം‌.എൽ.‌എ പ്രദ്യും സിംഗ് ലോധി സ്ഥാനമൊഴിഞ്ഞ് ഉടൻ തന്നെ ബി.ജെ.പിയിൽ ചേർന്നു. ലോധി ഇപ്പോൾ ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ചെയര്‍മാനാണ്. ഈ രാജിയിലൂടെ മധ്യപ്രദേശ് നിയമസഭയിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം 27 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button