COVID 19Latest NewsIndiaNews

കോവിഡ് രോഗിയായ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; 2 പേർ അറസ്റ്റിൽ

ന്യൂഡൽഹി : കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പതിനാലുകാരിക്ക് നേരെ പീഡന ശ്രമം.  ഡൽഹിയിലെ ഛത്തർപൂർ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെയാണ്  ഇതേ കേന്ദ്രത്തിൽ നിരീക്ഷണത്തൽ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ 19കാരനും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.

ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. നിരീക്ഷണ കേന്ദ്രത്തിലെ വാഷ് റൂമിൽ വച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പെൺകുട്ടി പറയുന്നത്. പെൺകുട്ടിയുടെ കൂടെ ഉളള ബന്ധുവിനോട് വിവരം പറഞ്ഞതിന് പിന്നാലെയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.

തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും അതിക്രമത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. എന്നാൽ പ്രതികൾ യുവതിയെ ലെെംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എങ്കിലും പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനും സുഹൃത്തിനുമെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുളളത്.സംഭവത്തിന് പിന്നാലെ പെൺകുട്ടിയെ മറ്റൊരു കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികളുടെ ഫോൺ പിടിച്ചെടുത്തതായും ഇവരെ മറ്റൊരു നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button