Latest NewsCinemaNews

നര്‍ത്തകി അമല ശങ്കര്‍ അന്തരിച്ചു,101 വയസ്സായിരുന്നു

നൃത്തലോകത്തിന് നികത്താനാകാത്ത നഷ്ടമാണ്

പ്രശസ്ത നര്‍ത്തകിയും ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിന് അന്താരാഷ്ട്രതലത്തില്‍ പ്രചാരം നല്‍കിയ വിഖ്യാത നര്‍ത്തകന്‍ ഉദയ് ശങ്കറിന്റെ ഭാര്യയുമായ അമല ശങ്കര്‍ അന്തരിച്ചു. 101 വയസ്സായിരുന്നു. കൊല്‍ക്കത്തയില്‍ ഇന്ന് രാവിലെയാണ് അന്ത്യം. നൃത്തലോകത്തിന് നികത്താനാകാത്ത നഷ്ടമാണ് അമലശങ്കറിന്‌റെ നിര്യാണം ഉണ്ടാക്കിയിരിക്കുന്നത് എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുസ്മരിച്ചു. നടി മമത ശങ്കര്‍ മകളാണ്. അന്തരിച്ച സിത്താര്‍ വാദകന്‍ പണ്ഡിറ്റ് രവിശങ്കര്‍ ഭര്‍തൃസഹോദരനും.

shortlink

Post Your Comments


Back to top button