Latest NewsKeralaNews

സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ് : അന്വേഷണം സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഉന്നതരിലേയ്ക്ക് : യുഎഇയില്‍ നിന്ന് ചില താരങ്ങള്‍ സ്വര്‍ണം കടത്തുന്നതിന് തെളിവ്

കൊച്ചി: സംസ്ഥാന സര്‍ക്കാറിനെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ .അന്വേഷണം സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഉന്നതരിലേയ്ക്ക് കേന്ദ്രീകരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.പ്രത്യേകിച്ച് യുഎഇ വഴി ചലച്ചിത്ര രംഗത്തെ ചില താരങ്ങള്‍ തന്നെ സ്വര്‍ണം കേരളത്തിലേയ്ക്ക് കടത്തുന്നുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.

മലയാളത്തിലെ താരങ്ങളിലൊരാള്‍ യുഎഇയില്‍ നിന്നും നാട്ടിലേയ്ക്ക് സ്വര്‍ണം കൊണ്ടുവരുന്നത് സംബന്ധിച്ച വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ അറിയാന്‍ താരത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നവരുടെ പക്കല്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ആരായും. നയതന്ത്ര സ്വര്‍ണക്കടത്തിലെ പ്രധാന പ്രതികളിലൊരാളാണെന്ന് സംശയിക്കുന്ന ഇപ്പോള്‍ ഷാര്‍ജ പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസല്‍ ഫരീദുമായി മലയാള സിനിമാ രംഗത്തെ പ്രഗത്ഭര്‍ക്കുള്ള പങ്ക് സംശയനിഴലിലാണ്.

പ്രമുഖ ന്യൂജെന്‍ താരങ്ങള്‍ മുതല്‍ സംവിധായകര്‍, സൂപ്പര്‍ താരങ്ങള്‍ വരെ സംശയത്തിന്റെ നിഴലിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button