COVID 19KeralaNews

കൊറോണ വൈറസ് : കര്‍ശന നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്…ജാഗ്രതയില്‍ കുറവ് വരുത്തരുത്

ആലപ്പുഴ : കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രതയില്‍ ഒട്ടും കുറവ് വരുത്താതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജാഗ്രതയ്ക്ക് ജീവന്റെ വിലയാണ് എന്നത് മറന്നു പോകരുത്. ഈ ഘട്ടത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ കര്‍ശനമായി മുറിക്കുള്ളില്‍ തന്നെ കരുതല്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.

Read Also : വീണ്ടും ആശങ്ക: രണ്ടാം ദിനവും ആയിരം കടന്ന് കോവിഡ് രോഗികൾ

വീട്ടിലുള്ള മറ്റ് അംഗങ്ങളോട് ഒരു തരത്തിലും സമ്പര്‍ക്കത്തില്‍ വരാത്ത വിധം ജാഗ്രതയോടെ വേണം കരുതല്‍ നിരീക്ഷണം പൂര്‍ത്തിയാക്കേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി.സ്രവ പരിശോധനയ്ക്ക് വിധേയരായതിനുശേഷം ഫലം കത്തിരിക്കുന്നവരും കര്‍ശനമായും വീട്ടു നിരീക്ഷണത്തില്‍ ആയിരിക്കണം. രോഗലക്ഷണങ്ങളോന്നും തന്നെ ഇല്ലങ്കിലും വീടിനു പുറത്ത് പോകാനോ മറ്റ് കുടുംബാംഗങ്ങളോട് ഇടപഴകാനോ പാടില്ല.

വീട്ടിലുള്ള പ്രായമായവരും കുട്ടികളും മറ്റ് അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരും ഗര്‍ഭിണികളും വീടിനു പുറത്ത് പോകരുത്.സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റ് അത്യാവശ്യങ്ങള്‍ക്കും വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമെ പുറത്തു പോകാവു.പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന സാധനങ്ങള്‍ കഴുകി ഉണക്കിയതിനുശേശം മാത്രം വീട്ടില്‍ കയറ്റുക. മറ്റുള്ളവ മാറ്റിവച്ച് രണ്ട് ദിവസത്തിനുശേഷം ഉപയോഗിക്കുക.ആരില്‍ നിന്നും ആരിലേയ്ക്കും കൊറോണ രോഗം പകരാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ഓഫീസിലും കടകളിലും സൗഹൃദ സംഭാഷണത്തിലും കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടത് ആത്യാവശ്യമാണ്.

ഒഴിവാക്കാന്‍ കഴിയുന്ന യാത്രകളും ചടങ്ങുകളും ആശുപത്രി സന്ദര്‍ശനങ്ങളും ഒഴിവാക്കുകയോ മാറ്റി വെയ്ക്കുകയോ ചെയ്യുക.പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പുറത്ത് ഇറങ്ങാതിരിക്കുക. പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച് ചികില്‍സാ സഹായം തേടണം. മൊബൈല്‍ഫോണ്‍, പേന തുടങ്ങിയവ കുട്ടികളുടെയോ മറ്റുള്ളവരുടെ കൈയ്യില്‍ കൊടുക്കുന്നത് ഒഴിവാക്കുക. നാണയങ്ങളും നോട്ടും കൈകാര്യം ചെയ്തതിനുശേഷം കൈകള്‍ സാനിറ്റൈസ് ചെയ്യുകയോ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുകയോ ചെയ്യുക.വാഹനങ്ങളില്‍ അപരിചിതരെ കയറ്റുകയോ അവര്‍ക്കൊപ്പം സഞ്ചരിക്കുകയോ ചെയ്യരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button