ദോഹ : പ്രവാസി താമസക്കാര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ ഖത്തറിലേയ്ക്ക് മടങ്ങിയെത്തണമെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റീ എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധം. പ്രവാസികള്‍ ഇനിയും കാത്തിരിയ്ക്കണം. ഖത്തര്‍ ഐഡിയുള്ള പ്രവാസി താമസക്കാര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ രാജ്യത്തേക്ക് മടങ്ങിയെത്തണമെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റീ എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധമാക്കി. പൊതുജനാരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പ്രവേശനാനുമതിയുള്ള കോവിഡ് 19 വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല
reaD also : ഫൈസല്‍ ഫരീദിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു; അമ്പരന്ന് കസ്റ്റംസ്
ഹോം ക്വാറന്റീനില്‍ കഴിയാന്‍ യോഗ്യതയുള്ളവരുടെ പട്ടികയും പൊതുജനാരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുമ്പോള്‍ ഒരാഴ്ച ഹോം ക്വാറന്റീനില്‍ കഴിയാമെന്ന് സ്വയം സാക്ഷ്യപത്രം ഒപ്പിട്ട് നല്‍കണം. ആ രാജ്യങ്ങളിലുള്ള ഖത്തര്‍ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ യാത്രാ തിയതിക്ക് 48 മണിക്കൂര്‍ മുമ്പ് പരിശോധിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം.
ഇന്ത്യയില്‍ വിദേശ വിമാനങ്ങള്‍ക്കുള്ള പ്രവേശന വിലക്ക് നീങ്ങുന്നത് അനുസരിച്ച് മാത്രമേ ഇന്ത്യയില്‍ കഴിയുന്ന ഖത്തര്‍ പ്രവാസികള്‍ക്ക് തിരിച്ചുവരവ് സാധ്യമാകുകയുള്ളു.
വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് റീ എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ ഖത്തര്‍ പോര്‍ട്ടല്‍ (https://portal.moi.gov.qa) വെബ്സൈറ്റ് വഴി വേണം റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാന്‍. അനുമതി ലഭിക്കുന്നവര്‍ക്ക് മടങ്ങിയെത്താം.
റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ച് മടങ്ങിയെത്തുന്ന സ്വകാര്യേേ മഖലയിലെ വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള ക്വാറന്റീന്‍ ചെലവ് തൊഴിലുടമ വഹിക്കണം. മടങ്ങി വരവ് തിയതി സംബന്ധിച്ച കാര്യങ്ങള്‍ പ്രവാസി ജോലിക്കാര്‍ തങ്ങളുടെ തൊഴിലുടമകളുമായി ചര്‍ച്ച ചെയ്യണം. വിദ്യാഭ്യാസ മേഖലയിലെ ജോലിക്കാരും അവരുടെ കുടുംബങ്ങളും ക്വാറന്റീനില്‍ കഴിയണം. റിട്ടേണ്‍ പെര്‍മിറ്റ് സംബന്ധിച്ച വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് 19 പേജ് സന്ദര്‍ശിക്കുകയോ 109 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ സര്‍ക്കാര്‍ കോണ്‍ടാക്ട് സെന്ററുമായോ ബന്ധപ്പെടാം.
Post Your Comments