ശ്രീകൃഷ്ണപുരം: ‘താഹിറ’ എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ക്ലിന്റ് മാത്യു വിവാഹിതനായി; പ്രണയവും പ്രതിസന്ധിയും വിവാഹവുമെല്ലാം നിറഞ്ഞ സിനിമാക്കഥ പോലെ വ്യത്യസ്തമായി. താഹിറയുടെ നായകന് ജീവിതസഖിയായി തൃശൂര്‍ക്കാരി ജോസി ആന്റണി എത്തിയതും ഉദ്വേഗം നിറഞ്ഞ ക്ലൈമാക്സിനൊടുവിലാണ്. സിദ്ദീഖ് പറവൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച താഹിറ സിനിമയിലെ നായകനാണ് ക്ലിന്റ് മാത്യു. കാഴ്ച്ചയുള്ള ലോകത്തെ കുറിച്ചറിയാന്‍ ആഗ്രഹിക്കുന്ന ബിച്ചാപ്പു എന്ന ചെറുപ്പക്കാരനെ ഏറെ തന്മയത്വത്തോടെയാണ് ക്ലിന്റ് അവതരിപ്പിച്ചത്.കഥാപാത്രത്തിന് ശബ്ദം നൽകിയതും ക്ലിൻറ് തന്നെ..
പൂർണമായും അന്ധനായ ഒരാൾ അഭിനയിച്ച്, ശബ്ദം നൽകിയ ഒരു സിനിമ ചരിത്രത്തിൽ ആദ്യമാണ്. ജോസി ആൻറണി
ക്ലിൻറ് മാത്യുവിനെ കാണുന്നത് താഹിറ സിനിമയുടെ പ്രമോഷൻ വിഡിയോയിലാണ്. താഹിറയുടെ നായകൻറ വേഷപ്പകർച്ചയിൽ ആകൃഷ്ടയായ ജോസി ക്ലിൻറ് മാത്യുവിനെ കുറിച്ചുള്ള അന്വേഷണം തുടങ്ങിയത്. ഇരുവരുടെയും സുഹൃത്തുക്കൾ കൈമെയ് മറന്ന് ഒപ്പം നിന്നപ്പോൾ പ്രതിസന്ധികൾ നിഷ്പ്രയാസം തരണം ചെയ്തു. ജൂലൈ 11ന് ശ്രീകൃഷ്ണപുരം സെന്റ് ജോസഫ് പള്ളിയിൽ ക്ലിൻറ് മാത്യു ജോസിയുടെ കഴുത്തിൽ താലി ചാർത്തി. തൃശ്ശൂർ മണ്ണുത്തി മുളയം ത്രിക്കുകാരൻ വീട്ടിൽ ആനിയുടെയും
പരേതനായ ആൻറണിയുടെയും മകളാണ് ജോസി. ഗ്വാളിയാറിലെ സ്വകാര്യ സ്കൂളിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായിരുന്നു.
Post Your Comments