Latest NewsNewsIndia

നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ; ക്വട്ടേഷന്‍ നല്‍കിയത് കുട്ടിയുടെ അച്ഛന്റെ അനിയന്‍

ദില്ലി: കിഴക്കന്‍ ദില്ലിയിലെ ഷക്കര്‍പൂര്‍ പ്രദേശത്ത് നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ബൈക്കിലെത്തിയ രണ്ട് പേരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. അമ്മയുടെ സമയോചിതമായ ഇടപെടലില്‍ കുട്ടിയെയും ബൈക്കും ഉപേക്ഷിച്ച് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ക്വട്ടേഷന്‍ നല്‍കിയത് കുട്ടിയുടെ അച്ഛന്റെ അനിയന്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരെ അറസ്റ്റ് ചെയ്തു.

ഹെല്‍മെറ്റ് ധരിച്ചാണ് ഇരുവരും കുട്ടിയെ തട്ടികൊണ്ടു പോകാന്‍ വന്നത്. ആദ്യം വീട്ടില്‍ വന്ന് കുട്ടിയുടെ അമ്മയോട് കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളം എടുക്കാന്‍ അമ്മ അകത്തുപോയ തക്കത്തിനായിരുന്നു ഇവര്‍ കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചത്. എന്നാല്‍ കുട്ടയുടെ ശബ്ദം കേട്ട് അമ്മ ഓടിയെത്തുകയും കുട്ടിയുമായി ബൈക്കില്‍ കയറിയ സംഘത്തിന് മേല്‍ അമ്മ ചാടി വീഴുകയുമായിരുന്നു.

ഉടനെ പ്രതികളില്‍ നിന്നും കുട്ടിയെ അമ്മ രക്ഷിച്ചതോടെ ഒരാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. മറ്റൊരാള്‍ ബൈക്കിലും. എന്നാല്‍ യുവതിയുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തടഞ്ഞു. ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

‘ബൈക്കിന് വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നു, പക്ഷേ ചേസിന്റെ നമ്പര്‍ വഴി ഞങ്ങള്‍ക്ക് അതിന്റെ ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞു. ബൈക്ക് ഉടമ ധീരജ് അറസ്റ്റിലായി, ചോദ്യം ചെയ്യലില്‍, കുട്ടിയുടെ അച്ഛന്റെ സഹോദരനാണ് ഉപേന്ദര്‍ എന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ തന്നെയാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിന്റെ സൂത്രധാരനാണെന്ന് വെളിപ്പെടുത്തി,’ കിഴക്കന്‍ ഡിസിപി ജാസ്മീത് സിംഗ് പറഞ്ഞു. കൃഷ്ണ നഗറിലെ ഉപേന്ദറിന്റെ (27) വീട്ടില്‍ ഒരു പോലീസ് സംഘം റെയ്ഡ് നടത്തി.

‘ക്വട്ടേഷന്‍ സംഘത്തോടൊപ്പം മോചനദ്രവ്യത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപേന്ദര്‍ ശ്രമിച്ചു. സ്ഥിരമായ ഒരു ജോലിയിലല്ല അദ്ദേഹം. 30 മുതല്‍ 35 ലക്ഷം രൂപ വരെ മോചനദ്രവ്യം ആവശ്യപ്പെട്ട് സഹോദരന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നു. വാടകയ്ക്കെടുത്ത ആളുകള്‍ പ്രദേശം പരിശോധിക്കുകയും ചൊവ്വാഴ്ച അമ്മയില്‍ നിന്ന് കുറച്ച് വെള്ളം ആവശ്യപ്പെട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു. രണ്ട് ബൈക്ക് യാത്രികരും ഓടി രക്ഷപ്പെട്ടവെന്നും ഇവരെ പിടികൂടാന്‍ ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button