ഹരിദ്വാര്‍ : ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും ഹര്‍ കി പുരിയില്‍ നാശനഷ്ടങ്ങളെന്നു റിപ്പോര്‍ട്ട്. ക്ഷേത്രത്തിന്റെ പുറം മതിലുകളാണ് ഇടിഞ്ഞു വീണത്. ക്ഷേത്രത്തിനു സമീപത്തെ ട്രാന്‍സ്ഫോര്‍മറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, സംഭവത്തെ തുടര്‍ന്ന് ഇതുവരെ ആളപായമുണ്ടായതായോ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഉത്തരേന്ത്യയിലെ ഏറ്റവും തിരക്കുള്ള ബലിതര്‍പ്പണ കേന്ദ്രമാണ് ഉത്തരാഖണ്ഡിലെ ഹര്‍ കി പുരി.ട്രാന്‍സ്ഫോമറിനു ഇടിമിന്നലില്‍ തകരാറ് സംഭവിച്ചതിനാല്‍ സമീപ പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ട്.തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവമുണ്ടായത്.
Post Your Comments