CinemaLatest NewsEntertainmentKollywood

കോടമ്പാക്കത്തുള്ള ധനുഷിന്റെ പുതിയ വീട് വിചാരിച്ച പോലെയല്ല, കാരണങ്ങൾ ഏറെ…

ധനുഷിന്റെ വീട് ആത്യാഡംബരങ്ങള്‍ നിറഞ്ഞതല്ല. എന്നാൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

സ്വകാര്യജീവിതം അതേപടി സൂക്ഷിക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷും ഭാര്യയും സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകളുമായ ഐശ്വര്യ ധനുഷും. എഴുത്തുകാരി , ഫിലിം മേക്കര്‍ , നര്‍ത്തകി എന്നതിലുപരി രണ്ടു മക്കളുടെ അമ്മ കൂടിയാണ് ഐശ്വര്യ. .

രജനികാന്തിന്റെ മരുമകൻ എന്ന ലേബലില്‍ ഒതുങ്ങാതെ സ്വന്തമായി ഒരു സിംഹാസനം തന്നെ തമിഴ്സിനിമയില്‍ ഒരുക്കിയ.ആളാണ്‌ ധനുഷ്. ചെന്നൈ കോടമ്പാക്കത്ത് ആണ് ധനുഷിന്റെയും ഐശ്വര്യയുടെയും വീട്. കഥ, തിരക്കഥ, സംവിധാനം, ഗാനരചയിതാവ്, ഗായകന്‍, നിര്‍മാണം തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും തന്റേതായ സ്ഥാനമുറപ്പിച്ച ധനുഷിന്റെ വീട് ആത്യാഡംബരങ്ങള്‍ നിറഞ്ഞതല്ല. എന്നാൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. യോഗ ഫിറ്റ്നസ് എന്നിവയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ആളാണ്‌ ഐശ്വര്യ. അതുകൊണ്ട് തന്നെ വീട്ടില്‍ ഒരിടം ഇതിനൊക്കെയായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇരുവരും നല്ല വായനക്കാരാണ്. അതുകൊണ്ട് തന്നെ വലിയൊരു ലൈബ്രറിയുണ്ട് വീട്ടില്‍.വിശാലമായ ലിവിംഗ് റൂം , ഡൈനിങ്ങ്‌ , വലിയ പൂജാമുറി , ഔട്ട്‌ഡോര്‍ ഏരിയ എന്നിവ അടങ്ങിയതാണ് ധനുഷിന്റെ വീട്. മുകള്‍നിലയില്‍ നിന്നാല്‍ ചെന്നൈ നഗരം മുഴുവന്‍ കാണാവുന്ന തരത്തിലാണ് വീടിന്റെ ബാല്‍ക്കണി.എല്ലാ ആഘോഷങ്ങളും വീട്ടില്‍ നിര്‍ബന്ധമായും കൂടണം എന്ന ആഗ്രഹം ഉള്ളവരാണ് ധനുഷും ഐശ്വര്യയും. ഇത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്‌. …

shortlink

Post Your Comments


Back to top button