ബീജിംഗ്: കോവിഡില്‍ നിന്നും സ്വയരക്ഷ നേടാന്‍ ചൈന സ്വീകരിച്ച മാര്‍ഗത്തെ എതിര്‍ത്ത് ലോകരാഷ്ട്രങ്ങള്‍. ലോകത്താകെ പടര്‍ന്നു പിടിച്ച വൈറസ് ചൈനയിലെ വുഹാനില്‍ നിന്നാണ് പൊട്ടിപുറപ്പെട്ടത്. ലോകത്താകമാനം പടര്‍ന്നുപിടിച്ച വൈറസിന്റെ ആക്രമണത്തില്‍ നിന്നും ചൈന ഇപ്പോള്‍ സ്വന്തം പൗരന്മാരെ രക്ഷിച്ചെടുക്കാനാണ് ശ്രമിക്കുന്നത്.
Read Also : വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയില്‍; വിതരണത്തിനു ചര്‍ച്ച തുടങ്ങി
രാജ്യത്തേക്ക് എത്തുന്ന ചൈനീസ് പൗരന്മാര്‍ക്കും വിദേശികള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടാണ് ചൈന ഇപ്പോള്‍ സ്വയരക്ഷ നേടാന്‍ ശ്രമിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റിന് അഞ്ച് ദിവസത്തില്‍ കൂടുതല്‍ പഴക്കം പാടില്ലെന്നും ചൈനയിലേക്ക് വിമാനം കയറുമ്ബോള്‍ ഈ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നു.
Post Your Comments