Latest NewsNewsIndia

പണ തര്‍ക്കവും മദ്യ- മയക്കുമരുന്ന് ഉപയോഗവും ; രണ്ട് വ്യത്യസ്ത കുറ്റകൃത്യങ്ങളില്‍ യുവതിയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും കൊല്ലപ്പെട്ടു

തെക്കന്‍ ദില്ലിയില്‍ നിന്ന് ഞായറാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയില്‍ നടന്ന രണ്ട് വ്യത്യസ്ത കുറ്റകൃത്യങ്ങളില്‍ ഒരു യുവതിയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും കൊല്ലപ്പെട്ടു.ആദ്യ സംഭവത്തില്‍, സൗത്ത് ദില്ലിയിലെ മഡാംഗീറിലെ വാടകവീട്ടില്‍ 22 കാരനായ യുവാവ് അമ്മയെ കുത്തിക്കൊലപ്പെടുത്തി. യുവാവ് മദ്യവും മയക്കുമരുന്നും കഴിക്കുന്നതിനെ ശാസിച്ചതിനാണ് മകന്‍ അമ്മയെ കാലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

അഞ്ജലി ദേവി എന്ന യുവതിയെ മകന്‍ സാഗര്‍ പലതവണ കുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരെ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു. ഡിജെ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സാഗര്‍ നിഗൂഢമായ പ്രവര്‍ത്തനങ്ങളില്‍ വിശ്വസിക്കുന്നതായി കേസുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മഡാംഗീര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വീട്ടില്‍ ഒരാള്‍ അമ്മയെ കുത്തിക്കൊന്നതായി പോലീസ് കണ്‍ട്രോള്‍ റൂമിന് കോള്‍ ലഭിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അതുല്‍ കുമാര്‍ താക്കൂര്‍ പറഞ്ഞു. തുടര്‍ന്ന് സംഭവ സ്ഥലത്ത് എത്തിയ പോലീസ് സംഘം യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അന്വേഷണത്തിനിടെ, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു, സ്ത്രീയുടെ മകന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് മനസിലായി, പലപ്പോഴും അവള്‍ അവനെ ശകാരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. അബോധാവസ്ഥയിലാകുന്നതുവരെ അയാള്‍ ഒരു കത്തി എടുത്ത് അമ്മയെ പലതവണ കുത്തി.

അതേസമയം മറ്റൊരു കൊലപാതകക്കേസില്‍, ഗ്രേറ്റര്‍ കൈലാസിനടുത്തുള്ള സമ്രുദ്പൂരില്‍ ഞായറാഴ്ച പുലര്‍ച്ചെ 15 വയസുള്ള ഒരു കുട്ടിയെ ഇഷ്ടികകൊണ്ട് അടിച്ച് കൊന്നു. കുട്ടിയുട പിതാവിനോട് പണവുമായി തര്‍ക്കമുണ്ടായ രണ്ടുപേരാണ് ക്രൂരകൃത്യം ചെയ്തത്. സംഭവത്തില്‍ സുധീര്‍ എന്ന ശ്യാം സിംഗ് (55), സതീഷ് (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പുലര്‍ച്ചെ മൂന്ന് മണിയോടെ സമ്രൂദ്പൂരില്‍ 15 വയസുള്ള ആണ്‍കുട്ടിയെ പരിക്കേല്‍പ്പിച്ചതായും രണ്ടുപേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഗ്രേറ്റര്‍ കൈലാഷ് പോലീസിന് വിവരം ലഭിച്ചതായി ഡിസിപി അതുല്‍ കുമാര്‍ താക്കൂര്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടിക്ക് ഗുരുതര പരുക്കേറ്റതായി ഡോക്ടര്‍മാര്‍ പോലീസിനോട് പറഞ്ഞു. രാവിലെ 11.30 ഓടെയാണ് കുട്ടി മരണപ്പെട്ടത്. കേസ് രജിസ്റ്റര്‍ ചെയ്തതായി താക്കൂര്‍ പറഞ്ഞു.

അന്വേഷണത്തിനിടെ കുട്ടിയെ ആശുപത്രിയിലെത്തിച്ച രണ്ടുപേര്‍ ആക്രമിച്ചുവെന്ന് പറഞ്ഞ ചില സാക്ഷികളെ പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഇവരെ കണ്ടെത്തുകയും സമ്രുദ്പൂരില്‍ നിന്ന് പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലിനിടെ പണ തര്‍ക്കത്തെത്തുടര്‍ന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അവര്‍ സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button