Latest NewsCinemaNewsEntertainment

അദ്ദേഹത്തിന്റെ സ്വഭാവവുമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല. ശാരീരികമായി ഉപദ്രവിക്കുമായിരുന്നു ,ദാമ്പത്യ ജീവിതത്തെക്കുറിച്ച്‌ വെളിപ്പെടുത്തലുമായി കവിയൂര്‍ പൊന്നമ്മ

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ അഭിനയജീവിതത്തെക്കുറിച്ചും ഒപ്പം ദാമ്ബത്യ ജീവിതത്തെക്കുറിച്ചും തുറന്നുപറയുകയാണ്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമ നടിയാണ് കവിയൂര്‍ പൊന്നമ്മ. കൂടുതലും അമ്മ കഥാപാത്രങ്ങളെ അവതരിപ്പിച്ച കവിയൂര്‍ പൊന്നമ്മ മലയാളികള്‍ക്ക് സ്വന്തം അമ്മയെപ്പോലെ തന്നെയാണ്. തന്നെ അമ്മയായിട്ടല്ലാതെ മറ്റ് വേഷങ്ങളില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് തീര ഇഷ്ടമില്ലെന്ന് കവിയൂര്‍ പൊന്നമ്മ തന്നെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ അഭിനയജീവിതത്തെക്കുറിച്ചും ഒപ്പം ദാമ്പത്യ ജീവിതത്തെക്കുറിച്ചും തുറന്നുപറയുകയാണ് കവിയൂര്‍ പൊന്നമ്മ. നെഗറ്റീവ് വേഷങ്ങളില്‍ അഭിനയിക്കരുതെന്ന് പറഞ്ഞ് പലരും ഫോണ്‍ വിളിക്കാറുണ്ട്. പിന്നെ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയുകയുമില്ലെന്നും എല്ലാവരെയും സ്നേഹിക്കാനേ അറിയൂവെന്നും നടി പറയുന്നു.
എന്നാല്‍ അഭിനയ ജീവിതത്തില്‍ സംതൃപ്തയാണെങ്കിലും ദാമ്ബത്യ ജീവിതം അത്ര സുഖകരമല്ലെന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. ഇക്കാര്യം നടി പലപ്പോഴായി നേരത്തെയും വെളിപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവ് മണിസ്വാമി തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതടക്കമുള്ള കാര്യങ്ങള്‍ നടി പറഞ്ഞിരുന്നു.

ചെന്നൈയിലെ ഒരമ്ബലത്തില്‍ വെച്ച്‌ 1965 ലായിരുന്നു കവിയൂര്‍ പൊന്നമ്മയുടേയും മണിസ്വാമിയുടേയും വിവാഹം. ധര്‍മയുദ്ധം, മനുഷ്യബന്ധങ്ങള്‍, രാജന്‍ പറഞ്ഞ കഥ, ആഴി അലയാഴി തുടങ്ങിയ സിനിമകളുടെ സംവിധായകനുമായിരുന്നു അദ്ദേഹമെന്നും കുറച്ച്‌ വര്‍ഷമേ ഞങ്ങള്‍ ഒന്നിച്ച്‌ ജീവിച്ചുള്ളുവെന്നും കവിയൂര്‍ പൊന്നമ്മ കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ സ്വഭാവവുമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല. ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍ എന്നെ മര്‍ദ്ദിക്കുന്നത് മണിയന്‍പിള്ള രാജു കണ്ടിട്ടുണ്ട്. എപ്പോഴും അദ്ദേഹത്തിന് എന്നെ സംശയമായിരുന്നു. ഞാനുമായി അകന്ന ശേഷം ഗുരുവായൂരിലെ ഒരു ലോഡ്ജിലായിരുന്നു താമസം.

ഇടയ്ക്ക് കുളിമുറിയില്‍ വീണെന്ന് ആരോ പറഞ്ഞിട്ടാണ് ആലുവയിലെ എന്റെ വീട്ടില്‍ കൊണ്ട് വരുന്നത്. അദ്ദേഹം മരിച്ചിട്ട് ഏഴ് വര്‍ഷമായി. ബ്രെയിന്‍ ട്യൂമറായിരുന്നു. മരിക്കുന്നതിന് പത്ത് പതിനഞ്ച് ദിവസം മുന്‍പേ സംസാരശേഷി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു.

ആ സമയത്ത് കട്ടിലില്‍ കിടന്ന് എന്നെ കൈയാട്ടി വിളിക്കും. ഞാന്‍ അടുത്ത് ചെല്ലുമ്പോൾ കണ്ണ് നിറഞ്ഞ് എന്തോ പറയാന്‍ ശ്രമിച്ചിരുന്നുവെന്നും അവസാന ദിവസങ്ങളില്‍ എന്തോ കുറ്റബോധം മനസിനെ വല്ലാതെ അലട്ടിയിരുന്നതായി തോന്നിയെന്നും കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

shortlink

Post Your Comments


Back to top button