ലൈംഗിക വ്യാപാരം നടത്തിപോന്നിരുന്ന വിദേശികള്‍ പിടിയില്‍. സ്വന്തം അപാര്‍ട്ട്‌മെന്റില്‍ ലൈംഗിക വ്യാപാരം നടത്തുന്നതിനിടെയാണ് ഉഗാണ്ടയില്‍ നിന്നുള്ള രണ്ട് സ്ത്രീകളെ പിംപ്രി-ചിഞ്ച്വാഡ് പോലീസ് അറസ്റ്റ് ചെയ്തത്. തെര്‍ഗാവിലെ പദ്വാല്‍നഗറിലെ ഒരു ഹസിംഗ് സൊസൈറ്റിയില്‍ താമസിക്കുന്ന ഇരുവരും ഉഗാണ്ടയിലെ കമ്പാല മസാക്ക സ്വദേശികളാണ്. കാലവധി കഴിഞ്ഞ വിസയിലാണ് ഇരുവരും രാജ്യത്ത് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇവരെ പോലീസ് പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തിനായി പൂനെ കോടതി ജൂലൈ 19 വരെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഈ കേസിലെ എഫ്‌ഐആര്‍ വെള്ളിയാഴ്ച വാകാദ് പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചു. രണ്ട് സ്ത്രീകളും വാട്സ്ആപ്പ് നമ്പര്‍ വഴി ഉപഭോക്താക്കളുമായി ബന്ധപ്പെട്ടതായും തുടര്‍ന്ന് വാടക വീട്ടിലേക്ക് വിളിച്ചതായും പോലീസ് പറഞ്ഞു. വാകാദ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സപ്ന ദേവതാലെയുടെ പരാതിയിലാണ് ഇവരെ പിടികൂടിയത്. ഇയാള്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമാണ്.
അതേസമയം 2018 ല്‍ ബിസിനസ് വിസയിലാണ് പ്രതികള്‍ ഇന്ത്യയിലെത്തിയതെന്ന് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും മുംബൈ, പൂനെ എന്നിവിടങ്ങളിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നതായും ഇവരുടെ വിസ കാലാവധി അവസാനിച്ചതിനുശേഷവും ഇവര്‍ ഇന്ത്യയില്‍ തുടര്‍ന്നെന്നും പിന്നീട് ലൈംഗിക വ്യാപാരം നടത്തുന്നതായി കണ്ടെത്തിയെന്നും വാകാദ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ വിവേക് മുഗ്ലിക്കര്‍ പറഞ്ഞു. ഉപഭോക്താക്കളുമായുള്ള ചര്‍ച്ചകള്‍ക്കും മറ്റു കാര്യങ്ങള്‍ക്കും ഇവര്‍ വാട്‌സ്ആപ്പ് വഴിയാണ് തിരഞ്ഞെടുത്തിരുന്നത്.
Post Your Comments