വ്യാഴത്തിന്റെ രാശിമാറ്റം മൂലമുള്ള ദോഷങ്ങൾ ശമിപ്പിക്കാൻ നിത്യവും വിഷ്ണുഭജനം ഉത്തമമാണ്. ഓം നമോ നാരായണായ’ എന്ന അഷ്‌ടാക്ഷരമന്ത്രവും ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന ദ്വാദശാക്ഷരമന്ത്രവും ജപിക്കുന്നത് ഉത്തമമാണ്. ഭഗവൽ രൂപം മനസ്സിൽ സങ്കൽപ്പിച്ചു അർഥം മനസ്സിലാക്കി ഭഗവൽ സ്വരൂപത്തെ പ്രകീർത്തിക്കുന്ന വിഷ്ണു സ്തോത്രം ജപിക്കുന്നത് ഉത്തമമാണ്. നെയ് വിളക്കിനു മുന്നിലിരുന്നുള്ള ജപം ഇരട്ടി ഫലം നൽകും.
‘ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം’ എന്ന മന്ത്രമാണ് ചൊല്ലേണ്ടത്.
Post Your Comments