Latest NewsCinemaEntertainment

എന്റെ കണ്‍മണിയ്ക്ക് നാലാം പിറന്നാള്‍; മകള്‍ക്ക് മുക്തയുടെ പിറന്നാള്‍ സമ്മാനം

മകള്‍ക്കായി ഒരുക്കിയ പിറന്നാള്‍ കേക്കിന്റെ ചിത്രവും മുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്

നടി മുക്തയുടെ മകള്‍ കണ്മണിയെന്ന കിയാരയുടെ നാലാം പിറന്നാള്‍ ആണിന്ന്. മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി അതിമനോഹരമായൊരു നൃത്ത വീഡിയോ തന്നെ സമ്മാനിക്കുകയാണ് നടി. ‘പെരുമഴക്കാലം’ എന്ന ചിത്രത്തിലെ ‘ചെന്താര്‍മിഴി. പൂന്തേന്‍ മൊഴി, കണ്ണിനു കണ്ണാം എന്‍ കണ്‍മണി..’ എന്ന പാട്ടിന് അനുസരിച്ച്‌ ചുവടുവെയ്ക്കുകയാണ് മുക്ത. അമ്മയ്ക്കൊപ്പം നൃത്തചുവടുകളുമായി കണ്‍മണിയേയും കാണാം വീഡിയോയില്‍.

മകള്‍ക്കായി ഒരുക്കിയ പിറന്നാള്‍ കേക്കിന്റെ ചിത്രവും മുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.കണ്‍മണിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് അമ്മായി കൂടിയായ റിമിയും ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. കണ്‍മണിയ്ക്കായി സ്വന്തം കൈകൊണ്ട് ഒരു കേക്ക് ബേക്ക് ചെയ്യാന്‍ പറ്റിയ സന്തോഷം പങ്കുവയ്ക്കുകയാണ് റിമി.

കോലഞ്ചേരിയില്‍ ജോര്‍ജ്ജിന്റെയും സാലിയുടെയും രണ്ടു മക്കളില്‍ ഇളയവളാണ് മുക്ത ജോര്‍ജ്. യഥാര്‍ഥ പേര് എല്‍സ ജോര്‍ജ്. ലാല്‍ ജോസ് സംവിധാനം ചെയ്ത് 2006-ല്‍ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോര്‍ജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ‘ഗോള്‍’, ‘നസ്രാണി’, ‘ഹെയ്‌ലസാ’, ‘കാഞ്ചീപുരത്തെ കല്യാണം’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മുക്ത അഭിനയിച്ചു. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കള്‍ ആണ് മുക്തയുടേയാതി അവസാനം തിയേറ്ററില്‍ എത്തിയ സിനിമ.

2015ലായിരുന്നു മുക്തയുടെയും റിങ്കുവിന്റെയും വിവാഹം. അടുത്തിടെ, അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള തങ്ങളുടെ പെണ്ണുകാണല്‍ ചടങ്ങിന്റെ ചിത്രങ്ങളും ഓര്‍മകളും മുക്ത പങ്കുവച്ചിരുന്നു.

വിവാഹശേഷം അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്ത മുക്ത അടുത്തിടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. സീരിയലിലൂടെയായിരുന്നു മുക്ത തിരിച്ചെത്തിയത്. കേരളം അടുത്തകാലത്ത് ഏറെ ചര്‍ച്ച ചെയ്ത കൂടത്തായി കൊലപാതക പരമ്ബരയുടെ പിന്നാമ്ബുറകഥകള്‍ പറയുന്ന ‘കൂടത്തായി’ എന്ന സീരിയലില്‍ ജോളി എന്ന കഥാപാത്രത്തെയാണ് മുക്ത അവതരിപ്പിച്ചത്.

shortlink

Post Your Comments


Back to top button