COVID 19Latest NewsKerala

മാവേലിക്കര താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റാൻ തീരുമാനം

ആലപ്പുഴ; മാവേലിക്കര ഗവണ്മെന്റ് താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റുന്നു. മാവേലിക്കര താലൂക്ക് ആശുപത്രി കോവിഡ് ഹോസ്പിറ്റല്‍ ആക്കുമ്പോള്‍ ഈ ഹോസ്പിറ്റലില്‍ നടത്തുന്ന ഡയലീസീസ് അടുത്തുള്ള 3 ഹോസ്പിറ്റലുകളില്‍ ക്രമീകരിക്കുവാനും ക്യാന്‍സര്‍ (കിമോ ) ചികിത്സ കുറത്തികാട് കമ്മ്യൂണിറ്റി സെന്ററില്‍ നടത്തുവാനും നിര്‍ദ്ദേശിച്ചു.

നിലവില്‍ ആശുപത്രിയില്‍ ഈ വിഭാഗത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരെ ക്രമീകരണം നടത്തുന്ന ആശുപത്രിയിലേക്ക് മാറ്റുവാനും ആവശ്യമുള്ള പക്ഷം കൂടുതല്‍ ജീവനക്കാരെ എന്‍.എച്ച്‌.എം വഴി നല്കുവാനും തീരുമാനിച്ചു.

ജൂലൈ 14 ന് ജില്ലാ കളക്ടര്‍ എ.അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം, മെഡിക്കല്‍ കോളേജ് മെഡിസിന്‍ എച്ച്‌ഒഡി, ഡോ.സുമ, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, മാവേലിക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട്, എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

സ്വര്‍ണ്ണക്കടത്ത് കേസ്; അന്വേഷണം സിനിമ മേഖലകളിലേക്കും, താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചിരുന്നതായി സൂചന

താലൂക്കിന്റെ പരിധിയിലുള്ള മുഴുവന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളും ശാക്തീകരിച്ച്‌ എല്ലാവര്‍ക്കും മതിയായ ചികിത്സ ലഭിക്കുന്നുവെന്നും ഉറപ്പാക്കാനും ഡിഎംഒയ്ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.

shortlink

Post Your Comments


Back to top button