KeralaLatest NewsEntertainment

ലോ അക്കാഡമി ഉടമ ലക്ഷ്മി നായരുമായും ശിവശങ്കറിന് അടുത്ത ബന്ധം?

സല്‍സാര്‍ ഹെതര്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ റീബില്‍ഡ് കേരളാ പദ്ധയ്ക്കായി സര്‍ക്കാര്‍ ഓഫീസ് വാടകയ്‌ക്കെടുത്തതും ശിവശങ്കറിന്റെ താല്‍പര്യ പ്രകാരമാണെന്നാണ് സൂചന

യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനു പുറമെ ലോ അക്കാദമി ഉടമ ലക്ഷ്മി നായരുമായും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്.

യുഎഇ കോണ്‍സുലേറ്റ് ബാഗ് വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത് കേസിലെ ഗൂഡാലോചന കേന്ദ്രമെന്ന് കരുതുന്ന സല്‍സാര്‍ ഹെതര്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ റീബില്‍ഡ് കേരളാ പദ്ധയ്ക്കായി സര്‍ക്കാര്‍ ഓഫീസ് വാടകയ്‌ക്കെടുത്തതും ശിവശങ്കറിന്റെ താല്‍പര്യ പ്രകാരമാണെന്നാണ് സൂചന.ലക്ഷങ്ങള്‍ പാട്ടത്തുക നല്‍കി ഓഫീസിനായി ഫ്ളാറ്റ് എടുക്കുകയായിരുന്നു.

ചട്ടവിരുദ്ധമായി നിര്‍മിച്ചതെന്ന ആരോപണത്തിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന കെട്ടിടത്തില്‍ ഓഫിസ് എടുക്കരുതെന്ന് മുതിര്‍ന്ന ചില ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ശിവശങ്കര്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവിലയാണ് കല്‍പ്പിച്ചത്.ലോ അക്കാഡമി ഉടമ ലക്ഷ്മി നായരുടെ ഫ്ളാറ്റ് ഓഫീസാക്കാന്‍ തീരുമാനിച്ചത് മുമ്ബു തന്നെ വിവാദത്തിനിടയാക്കിയിരുന്നു. ഈ ഫ്‌ളാറ്റിന്റെ തിരഞ്ഞെടുപ്പും പരിഷ്‌ക്കരിക്കാനായി വന്‍ തുക ചെലവിട്ടതുമെല്ലാം ചര്‍ച്ചയായിരുന്നു.

ലോ അക്കാഡമിയുടെ പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച ശേഷം ഈ ട്രസ്റ്റിന്റെ പേരിലാണ് സെക്രട്ടേറിയറ്റിനു സമീപമുള്ള പുന്നന്‍ റോഡിന്റെ അരികില്‍ ഈ കെട്ടിടസമുച്ചയം നിര്‍മിച്ചത്. റീബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്റായി കെ.പി.എം.ജി. എന്ന കമ്ബനി വന്നതും വലിയ വിവാദമായിരുന്നു.

shortlink

Post Your Comments


Back to top button