മുംബൈ: തുടര്‍ച്ചയായി മൂന്നാം ദിനവും ഓഹരി വിപണി നേട്ടം തുടര്‍ന്നു. ദേശീയ ഓഹരി സൂചികയായ നീഫ്‌റ്റി 10,900 പോയിന്റിനു മുകളിലെത്തി. അടിസ്‌ഥാന സൗകര്യവികസനം, ബാങ്കിങ്, സാമ്പത്തികം ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് 584.46 പോയിന്റ് ഉയര്‍ന്ന് 37020.14ലിലും നിഫ്‌റ്റി 161.70 പോയിന്റ് ഉയര്‍ന്ന് 10,901.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.കോര്‍പ്പറേറ്റ് കമ്പനികളുടെ വരുമാന കണക്കുകളാണു വിപണികളുടെ ഉയര്‍ച്ചയ്‌ക്കു കാരണം.
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി , രാജിവെച്ച എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു
ഡോളറിനെതിരേ രൂപയുടെ മുന്നേറ്റവും വിപണികള്‍ക്കു നേട്ടമായി. ഡോളറിനെതിരേ 16 പൈസ ഉയര്‍ന്ന് 75.02ലാണു രൂപ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.റിലയന്‍സ്, ബി.പി.സി.എല്‍, ഒ.എന്‍.ജി.സി, ഗെയില്‍, ഭാരതി ഇന്‍ഫ്രടെല്‍, ടൈറ്റാന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. എച്ച്.സി.എല്‍. ടെക്, ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ, നെസ്‌ലെ, ടി.സി.എസ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്‌ടത്തിലായി.
Post Your Comments