‘ഉപ്പും മുളകും’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയിരിക്കുകയാണ് അശ്വതി നായര്‍ പുതുമുഖ നടി. പരമ്പരയിൽ പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അശ്വതിയുടെ അരങ്ങേറ്റം. അശ്വതി നായര്‍ ഒരു വീഡിയോ ജോക്കിയായായിട്ടായിരുന്നു കരിയര്‍ ആരംഭിച്ചത്. സൂര്യ ടിവിയില്‍ പ്രോഗ്രാം പ്രൊഡ്യൂസറായിരിക്കെയാണ് ഉപ്പും മുളകില്‍ അവസരം ലഭിക്കുന്നത്.
പരമ്പരയിൽ ലച്ചു എന്ന കഥാപാത്രം അവതരിപ്പിച്ച ജൂഹി റുസ്തകി പരമ്പരയിൽ നിന്നു വിട്ടുനിന്നതിന് ശേഷമാണ് താരത്തിന്റെ മുഖസാദൃശ്യമുള്ള ഒരാള്‍ എത്തിയത്. അവസാനമായി ഇറങ്ങിയ എപ്പിസോഡില്‍ മുടിയനെന്ന കഥാപാത്രത്തിനെ പെയര്‍ എന്നോണമാണ് അശ്വതിയെ അവതരിപ്പിച്ചത്. പ്രേക്ഷകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്ത താരം പരമ്പരയിൽ തുടരുമോ എന്നതാണ് ആരാധകരുടെ ചോദ്യം. ഇപ്പോളിതാ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.ഫോട്ടോഷൂട്ട് കണ്ട് സണ്ണിലി യോണിനെ പോലെ ഉണ്ടെന്ന് ആരാധകര്‍ പറയുന്നത്.
Leave a Comment