സുശാന്ത് സിങ്ങിന്റെ മരണത്തോടെ ബോളുവിലെ ചര്‍ച്ചകളില്‍ നിറയുന്നത് നെപ്പോട്ടിസമാണ്. എന്നാല്‍ ഹിന്ദി സിനിമയെ അകത്തുള്ളവും പുറത്തുള്ളവരും എന്ന് വേര്‍തിക്കാന്‍ ബോളിവുഡ് നടി റിച്ച ഛദ്ദയ്ക്ക് താല്‍പ്പര്യമില്ല. അവരുടെ അഭിപ്രായത്തില്‍ ബോളിവുഡ് ഇന്റസ്ട്രിയിലുള്ളവരെ വേര്‍തിരിക്കേണ്ടത് ദയാലുക്കളും ദയയില്ലാത്തവരുമായിട്ടാണ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
പുറത്തുനിന്നുള്ള ആളെന്ന നിലയില്‍ ഇന്റസ്ട്രി ഒരു ഫുഡ് ചെയിന്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് താരം പറയുന്നത്. നീചന്മാരായ ചിലരുണ്ട്, തങ്ങളുടെ ക്രൂരതയുമായി മുന്നോട്ടുപോകാനാവുമെന്ന് അവര്‍ക്ക് അറിയാം. എന്നാല്‍ ഇന്ന് കഠിന വേദനകളിലൂടെ കടന്നു പോകുന്നവരും അവരുടെ സഹപ്രവര്‍ത്തകരോട് ക്രൂരമായി തന്നെ പെരുമാറും. ദയാലുക്കളായ മികച്ച രീതിയില്‍ പെരുമാറുന്ന ഇന്‍സൈഡര്‍മാരുണ്ട്. അതുപോലെതന്നെ മോശം രീതിയില്‍ പെരുമാറുന്ന ഔട്ട്‌സൈഡര്‍മാരും. എന്റെ കരിയറിന്റെ തുടക്കകാലത്ത് പുറത്തുള്ളവരില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് താരം പറയുന്നത്.
താരസന്തതികള്‍ക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ രൂക്ഷഭാഷയിലാണ് താരം പ്രതികരിച്ചത്. താരങ്ങളുടെ മക്കളായി ജനിച്ചു, നമ്മള്‍ ജനിക്കുന്നതുപോലെയല്ലേ അവരും ജനിക്കുന്നത്. നമ്മുടെ മാതാപിതാക്കളെക്കുറിച്ചോര്‍ത്ത് നാണക്കേട് തോന്നുന്നുണ്ടോ? സ്റ്റാര്‍ കിഡ്‌സിനെ ആക്രമിക്കുന്നത് അസംബന്ധമാണ് എന്നാണ് താരം പറയുന്നത്. കരിയറിന്റെ തുടക്കത്തില്‍ സുശാന്തിനൊപ്പമുള്ള മനോഹരമായ ഓര്‍മകളും താരം പങ്കുവെച്ചിട്ടുണ്ട്. തീയെറ്റര്‍ ഗ്രൂപ്പില്‍ ഒന്നിച്ച് വര്‍ക്ഷോപ്പ് ചെയ്തിരുന്ന സമയങ്ങളില്‍ സുശാന്ത് ബൈക്കില്‍ വന്ന് തന്നെ കൂട്ടിക്കൊണ്ടുപോകുമായിരുന്നു എന്നാണ് താരം പറയുന്നത്. കൂടാതെ ഓഡിഷനും മറ്റും പോകുമ്ബോള്‍ ഓട്ടോയില്‍ കയറിയാല്‍ തന്റെ മേക്ക്‌അപ്പ് അലിഞ്ഞുപോകുമോ എന്ന് പേടിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇതൊന്നും സ്റ്റാര്‍ കിഡ്‌സിന് അനുഭവിക്കേണ്ടിവരില്ല.
സുശാന്തിന്റെ ആരാധകരെന്ന പേരില്‍ താരത്തിന്റെ സുഹൃത്തുക്കളേയും കാമുകിയേയും ബലാത്സംഗ വധ ഭീഷണികള്‍ അയക്കുന്നവര്‍ക്കെതിരെയും താരം തുറന്നടിച്ചു. പത്മാവദ് വിവാദത്തില്‍ സുശാന്ത് ശക്തമായ നിലപാടെടുത്തപ്പോള്‍ അവനെ ചീത്തവിളിച്ചവര്‍ തന്നെയാവും ഇപ്പോള്‍ നടിമാരെ റെപ്പ് ചെയ്യണമെന്ന് പറഞ്ഞു നടക്കുന്നത് എന്നാണ് താരം പറയുന്നത്. കൂടാതെ സുശാന്തിന് ആദരാഞ്ജലി അര്‍പ്പിച്ച ചില സംവിധായകര്‍ക്കെതിരെയും താരം രംഗത്തെത്തി. കൂടെ കിടക്കാന്‍ വിസമ്മതിച്ചതിന് നായികയെ മാറ്റിയവരാണ് സുശാന്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നത് എന്നാണ് റിച്ച പറയുന്നത്.
Post Your Comments