
കോഴിക്കോട് • തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജ്വല്ലറിയില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ മുഴുവന്‍ സ്വര്‍ണവും പിടിച്ചെടുത്തു. അരക്കിണറിലുള്ള ഹെസ ജ്വല്ലറിയിലാണ് കസ്റ്റംസിന്റെ കോഴിക്കോട് യൂണിറ്റാണ് പരിശോധന നടത്തുന്നത്.
ജ്വല്ലറിയിലെ മുഴുവന്‍ സ്വര്‍ണവും അനധികൃതമാണെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വര്‍ണക്കടത്തുകാരില്‍ നിന്നും വാങ്ങിയ സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്. ജ്വല്ലറിയില്‍ സൂക്ഷിച മുഴുവന്‍ സ്വര്‍ണത്തിന്റെ ഉറവിടവും പരിശോധിക്കും. രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സരിത്തിന്റെ കുറ്റസമ്മതമൊഴി ഉള്‍പ്പെടെ ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നാണ് സൂചന.
Post Your Comments