COVID 19KeralaLatest NewsIndia

അന്തരിച്ച ജവാന്റെ മുഖം അവസാനമായി കാണാൻ ആഗ്രഹിച്ചു കുടുംബാംഗങ്ങൾ, കൊറോണ ഭീതി മൂലം ആരും അടുക്കാതായപ്പോൾ, പെട്ടി തുറന്നു കാട്ടിയത് പഞ്ചായത്ത് അംഗം

അദ്ദേഹത്തിന്റെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചപ്പോൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കാൻ തീരുമാനിച്ചു .

കൊറോണാ കാലം മഹാദുരിതം പോലെ അത്യദ്‌ഭുതങ്ങളുടെയും കലവറയാവുകയാണ്. ഇവിടെ ആലപ്പുഴ ജില്ലയിലെ മുതുകുളം പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ ശ്രീമാൻ ജി എസ് ബൈജു തന്റെ സമർപ്പണം കൊണ്ട് എല്ലാവരെയും അദ്‌ഭുതപ്പെടുത്തുന്നു . മുതുകുളം സ്വദേശിയായ ജവാൻ ദീപക്ക് കഴിഞ്ഞ ദിവസം അമ്പാലയിലെ പട്ടാളക്യാമ്പിൽ വെച്ച് മരണമടഞ്ഞു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചപ്പോൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കാൻ തീരുമാനിച്ചു .

എന്നാൽ തങ്ങളുടെ അച്ഛന്റെ മുഖം ഒന്ന് കാണണമെന്ന് ആവശ്യപ്പെട്ട് ദീപക്കിന്റെ കുഞ്ഞുമക്കൾ ഉറക്കെ കരഞ്ഞു . ദീപക്കിന്റെ അച്ഛനമ്മമാരും മകന്റെ മുഖം അവസാനമായൊന്നു കാണാൻ ആഗ്രഹിച്ചു. അവരുടെ വിതുമ്പൽ കണ്ട് മനസ്സലിഞ്ഞെങ്കിലും കൊറോണാ ഭീതി കാരണം ആരും പെട്ടി തുറക്കാൻ ധൈര്യപ്പെട്ടില്ല. അപ്പോൾ ആ വാർഡിലെ പഞ്ചായത്ത് അംഗമായ ജി എസ് ബൈജു ധൈര്യസമേതം രംഗത്തുവന്നു. ആരോഗ്യപ്രവർത്തകരുമായി സംസാരിച്ചു, പിന്നെ അധികാരികളുടെ അനുമതി തേടി പിപിഇ കിറ്റുകൾ അണിഞ്ഞു ബൈജു നേരിട്ട് ആ പെട്ടി തുറന്നു .

ദീപക്കിന്റെ മക്കൾക്ക് തങ്ങളുടെ അച്ഛനെ ഒരു നോക്ക് കാണുവാൻ പറ്റി .ആ ജവാന്റെ അച്ഛനമ്മമാർക്ക് തങ്ങളുടെ ഓമനപ്പുത്രന്റെ മുഖം കാണാൻ കഴിഞ്ഞു .അവിടെ കൂടിയവരെല്ലാം ബൈജുവിന്റെ സമയോചിതവും ധീരവും ഉദാത്തവുമായ ഇടപെടലിനെ അനുമോദിച്ചു .

റമ്മും കുരുമുളക് പൊടിയിട്ട മുട്ടയും കൊവിഡിനെ തുരത്തുമെന്നു കോണ്‍ഗ്രസ് നേതാവ്

കൊറോണ ഭീതി കാരണം സർക്കാർ ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയപ്പോൾ നിരവധി പേർക്ക് അതിനുള്ള മാർഗങ്ങൾ ഉണ്ടായിരുന്നില്ല . ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള മാര്ഗങ്ങളില്ലാത്ത തന്റെ വാർഡിലെ കുട്ടികൾക്ക് ടിവി ,ഇന്റർനെറ്റ് കണക്ഷൻ ,സ്മാർട്ട് ഫോൺ എന്നിവ സമാന മനസ്കരായ ആളുകളോട് ചേർന്ന് കൊണ്ട് സംഘടിപ്പിച്ചു നൽകിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് അംഗമാണ് ബൈജു ജി എസ്. അദ്ദേഹത്തോടാവശ്യപ്പെട്ട ഏതാണ്ട് എല്ലാവര്ക്കും തന്നെ കഴിയുന്ന സഹായം മറ്റുള്ള സ്വയം സേവകരോടൊപ്പം ചേർന്ന് ബൈജു എത്തിച്ചു കൊടുത്തിട്ടുണ്ട് .

മുതുകുളം പഞ്ചായത്തിലെ ജനപ്രിയ മെമ്പറാണ് ബിജെപി നേതാവായ ബൈജു ജി എസ്സ് .കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൻ മാർജിനിൽ സിപിഎമ്മിൽ നിന്നും വാർഡ് പിടിച്ചെടുക്കുകയായിരുന്നു. രാഷ്ട്രീയ സ്വയം സേവക സംഘം പകർന്നു നൽകിയ കരുത്തും ആശയ ദൃഢതയും സമാജ സേവന തല്പരതയുമാണ് ഓരോ നിമിഷവും തന്റെ കൈമുതൽ എന്ന് ബൈജു പറയുന്നു. കെമിസ്ട്രി ഫാർമസി ബിരുദധാരി കൂടിയായ ഇദ്ദേഹം ദീർഘകാലം ഫാർമസി രംഗത്തു പ്രവർത്തിച്ച ആളാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button