CinemaMollywoodLatest News

‘എനിക്ക് പേടിയില്ല മോനേ…’ വര്‍ഷങ്ങള്‍ക്ക് മുൻപുള്ള ള്ള നിവിന്റെ ചോദ്യത്തിന് മറുപടി നല്‍കി ആസിഫലി’

നടന്‍ ആസിഫ് അലിയുടെ ഒരു ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

‘എനിക്ക് പേടിയില്ല മോനേ…’ വര്‍ഷങ്ങള്‍ക്ക് മുൻപുള്ള  നിവിന്റെ ചോദ്യത്തിന് മറുപടി നല്‍കി ആസിഫലി

നടന്‍ ആസിഫ് അലിയുടെ ഒരു ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള നിവിന്‍ പോളിയുടെ ഒരു ചോദ്യത്തിനാണ് ആസിഫലി കുറിപ്പിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.

ട്രാഫിക് എന്ന സിനിയുടെ ക്ലൈമാക്സ് സീനില്‍ നിവിന്‍ പോളി ആസിഫലിയോട് ‘സ്പീട് പേടിയുണ്ടോ’യെന്ന് ചോദിക്കുന്നുണ്ട്. ഇതിനാണ് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്‍ മറുപടി നല്‍കിയിരിക്കുന്നത്. ‘എനിക്ക് പേടിയില്ല മോനേ’ എന്നാണ് താരത്തിന്റെ മറുപടി.

‘ട്രാഫിക്കില്‍’ നിവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ആസിഫിന്റെ കുറിപ്പ്. അതേസമയം, സിനിമ ജീവിതത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന നിവിന്‍ പോളിയെ താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിക്കുകയും ചെയ്യുന്നു. ‘ഇന്ത്യന്‍ സിനിമയില്‍ പതിറ്റാണ്ട് പിന്നിട്ട നിവിന്‍ പോളിക്ക് എല്ലാ ആശംസകളും’ നടന്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button