മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ഹിറ്റ് സിനിമകളില്‍ ഒന്നാണ് സല്ലാപം. ദിലീപ്-മഞ്ജു വാര്യര്‍ ജോഡികള്‍ ഒന്നിച്ച ഈ ചിത്രം ലോഹിതദാസിന്റെ കൈയൊപ്പില്‍ പിറവി കൊണ്ടതാണ്.
സല്ലാപം എന്ന ചിത്രത്തില്‍ ആദ്യം പരിഗണിച്ചത് നടി ആനിയെ ആയിരുന്നുവെന്നും പിന്നീട് ആ വേഷം മഞ്ജുവില്‍ എത്തിച്ചേരുകയായിരുന്നുവെന്നും മുന്‍പു വെളിപ്പെടുത്തിയത് ലോഹിതദാസിന്റെ ഭാര്യ സിന്ധുവായിരുന്നു. ഒരു ചാനലിനു നല്കിയ അഭിമുഖത്തിനിടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
കിരീടം ഉണ്ണിയാണ് ആനിയുടെ പേര് സല്ലാപത്തിലേക്കു നിര്‍ദേശിച്ചത്. എന്നാല്‍ പിന്നീടു ലോഹിതദാസ് അത്രയും നിറവും സൗന്ദര്യവുമുള്ള കുട്ടി സല്ലാപത്തിലേക്കു വേണ്ടെന്നും നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതിയെന്നും നിര്ദേശിക്കുകയായിരുന്നുവത്രേ. അങ്ങനെയാണ് മഞ്ജു സല്ലാപത്തിലേക്കെത്തുന്നത്.
വളരെ ബഹുമാനമുള്ള കുട്ടിയാണ് മഞ്ജു വാര്യര്‍ എന്നും ഒരു നടിയെ നമ്മള് ആദരിക്കുന്നത് അവരുടെ പെരുമാറ്റംകൊണ്ടാണെന്നും സാറിന്റെ നായികമാരില്‍ മഞ്ജുവിനോടാണ് തനിക്ക് ഏറെ ഇഷ്ടമെന്നും സിന്ധു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Post Your Comments