Latest NewsBollywoodEntertainment

അമ്മ ബലാത്സം​ഗം ചെയ്യപ്പെടും അച്ഛന്‍ കാന്‍സര്‍ വന്ന് മരിക്കും’; ആലിയയ്ക്കും കുടുംബത്തിനും നേരെ വധഭീഷണി; വിമര്‍ശനവുമായി ഷഹീന്‍

താരത്തിനും കുടുംബത്തിനും നേരെ വധഭീഷണികളും ബലാത്സം​ഗ ഭീഷണികളും നിറയുകയാണ്.

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടിവന്നത് നടി ആലിയ ഭട്ടിനും സംവിധായകന്‍ കരണ്‍ ജോഹറിനുമാണ്. സുശാന്ത് വിടപറഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ആലിയയ്ക്കു നേരെയുള്ള സൈബര്‍ ആക്രമണത്തിന് കുറവില്ല.

താരത്തിനും കുടുംബത്തിനും നേരെ വധഭീഷണികളും ബലാത്സം​ഗ ഭീഷണികളും നിറയുകയാണ്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് സന്ദേശങ്ങളാണ് ആലിയയ്ക്ക് ലഭിക്കുന്നത്. ഇപ്പോള്‍ സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ആലിയയുടെ സഹോദരി ഷഹീന്‍ ഭട്ട്.

ആലിയയ്ക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ട് പുറത്തുവിട്ടുകൊണ്ടായിരുന്നു ഷഹീന്റെ പ്രതികരണം. നിങ്ങള്‍ അമ്ബരന്നോ? എന്തിന്? ഞാന്‍ അമ്ബരന്നില്ല എന്ന അടിക്കുറിപ്പിലാണ് മെസേജുകള്‍ പുറത്തുവിട്ടത്. ‘ ആളുകളെ ദുര്‍ബലരാക്കി മാറ്റി, അതല്ലാതെ മറ്റൊന്നും ആസ്വദിക്കാനില്ലാത്ത ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. ഒരു സ്ത്രീ നിങ്ങളുടെ അമ്മ, സഹോദരി, ഭാര്യ അങ്ങനെയല്ലാതെ ഇതിനപ്പുറം ഒന്നുമില്ല.

പുരുഷന്മാര്‍ മാത്രമല്ല, മറ്റൊരു സ്ത്രീയെ വിളിക്കാന്‍ കഴിയുന്ന ഏറ്റവും മോശം വാക്ക് വേശ്യ എന്നാണെന്ന് സ്ത്രീകള്‍ പോലും കരുതുന്ന രാജ്യം’- ഷഹീന്‍ കുറിച്ചു. കൂടാതെ തനിക്ക് മോശം സന്ദേശം അയക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ആലിയയുടെ അച്ഛന്‍ മഹേഷ് ഭട്ടിനും അമ്മ സോണി റസ്ദാനും ഉള്‍പ്പടെയുള്ളവര്‍ക്കു നേരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ആലിയയുടെ സഹോദരി വിഷാദം മൂലം മരിക്കുമെന്നും പിതാവ് മഹേഷ് ഭട്ട് അര്‍ബുദം വന്ന് മരിക്കുമെന്നും ശവശരീരം പാമ്ബുകളും ഉറുമ്ബുകളും ആഹാരമാക്കി മാറ്റുമെന്നും ഒരാള്‍ അയച്ച സന്ദേശത്തില്‍ കുറിച്ചിരിക്കുന്നു.

കൂടാതെ അമ്മയെ ബലാത്സം​ഗം ചെയ്യുമെന്നും മെസേജ് ഉണ്ട്. ആലിയയുടെ ഭര്‍ത്താവും കുഞ്ഞും മരിക്കുമെന്നുവരെ ശാപവാക്കുകളുണ്ട്. കോഫി വിത്ത് കരണ്‍ ഷോയില്‍ സുശാന്തിനെ അപമാനിച്ചു എന്നാരോപിച്ചാണ് ആലിയയ്ക്കും കരണിനും നേരെ വിമര്‍ശനം ഉയര്‍ന്നത്.

shortlink

Post Your Comments


Back to top button