ചങ്ങനാശേരി: ഭാര്യയുടെ ആദ്യ വിവാഹബന്ധത്തിലെ 13 വയസുള്ള മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്‌റ്റില്‍. മാടപ്പള്ളി മാമ്മൂട് സ്വദേശിയെയാണു റിമാന്‍ഡ് ചെയ്‌തത്. ഇയാളുടെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകള്‍ അമ്മയ്‌ക്കും രണ്ടാനച്‌ഛനും ഒപ്പമാണ് താമസിച്ചുവന്നത്.
ഒരു വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. പിതാവിന്റെ സഹോദരഭാര്യയോടു കുട്ടി കാര്യങ്ങള്‍ തുറന്നുപറയാന്‍ ഇടയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയതും ഇയാളെ അറസ്റ്റ് ചെയ്തതും.
Post Your Comments