KeralaLatest NewsIndia

പാലത്തായി പീഡന കേസില്‍ പത്മരാജന് ജാമ്യം

നേരത്തെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതും തളളിയിരുന്നു.

കണ്ണൂര്‍:പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന് കോടതി ജാമ്യം അനുവദിച്ചു. ഇയാള്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായപ്പോഴാണ് കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. പോക്സോ വകുപ്പുകള്‍ നിലവില്‍ ചുമത്തിയിരുന്നില്ല. ഇത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഇതിന് മുമ്പ് ജൂലൈ എട്ടിന് ഇയാളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. നേരത്തെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതും തളളിയിരുന്നു.

ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡി.വൈ.എസ്.പി മധുസൂധനന്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടികളെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. എന്നാൽ ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച്‌ അവ്യക്തതയുണ്ടെന്നും തുടരന്വേഷണം നടത്തണമെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടി.

സ്വപ്ന തന്റെ സ്വാധീനം വർധിപ്പിച്ചത് ലൈംഗികത ഉപയോഗിച്ച്‌, വികാരിയച്ചനുമായുള്ള ഒളിച്ചോട്ടത്തിന് പിന്നാലെ നടന്നത് വിവാഹ പരമ്പര: മുൻ ഡ്രൈവറുടെ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു

പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. മാര്‍ച്ച്‌ 17 നാണ് ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ കുടുംബം പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച്‌ 17 ന് പാനൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടർന്നായിരുന്നു അറസ്റ്.

എന്നാൽ അധ്യാപകനെതിരെ നടന്നത് വ്യാജ പരാതിയാണെന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. സംഭവം നടന്നെന്നു പറയുന്ന സമയത്തു അധ്യാപകന്റെ ഫോൺ ഈ പരിധിയിൽ അല്ലെന്നും അദ്ധ്യാപകൻ പൗരത്വ ബില്ലിന് അനുകൂലമായി നിലപാടെടുത്തതും ഒരു പ്രത്യേക വിഭാഗത്തെ ചൊടിപ്പിച്ചതാണെന്നും അദ്ദേഹത്തിന്റെ ഭാര്യ തന്നെ ആരോപിച്ചിരുന്നു. കൂടാതെ തന്നെയും കുട്ടിയേയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button