COVID 19KeralaLatest NewsNews

കോവിഡ് ആശങ്ക ; തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനം ഇപ്പോള്‍ ഏറെ ആശങ്കയോടെ നോക്കി കാണുന്ന ജില്ലയാണ് തിരുവനന്തപുരം. ദിനം പ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടി വരുകയാണ്. ഇന്ന് ഇതാ ആദ്യമായി സംസ്ഥാനത്ത് ഒരു ജില്ല 24 മണിക്കൂറില്‍ ഒരു ജില്ലയില്‍ മുന്നൂറിലധികം കോവിഡ് രോഗികള്‍. തിരുവനന്തപുരത്ത് തന്നെയാണ് ഏറെ ആശങ്കകള്‍ വര്‍ധിപ്പിച്ച് കൊണ്ട് ഈ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 339 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്ക രോഗികളും കുത്തനെ കൂടുകയാണ് ജില്ലയില്‍. ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയാണ് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്.

* കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങള്‍

കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും

അഴൂര്‍ ഗ്രാമപഞ്ചായത്തിലെ കൊട്ടാരംതുരുത്ത്,

തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കടകംപള്ളി,

കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പൊഴിയൂര്‍, പൊയ്പള്ളിവിളാകം, കൊല്ലംകോട്, മുല്ലശ്ശേരി, പരുത്തിയൂര്‍, പൊഴിക്കര ബീച്ച്,

ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ശാര്‍ക്കര, ചിറയിന്‍കീഴ്, വലിയകട,

ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ കൊടങ്കര,

കാരോട് ഗ്രാമപഞ്ചായത്തിലെ വടക്കേപുതുവീട്, പ്ലാമൂട്ടുകട, അയിര, കാന്തള്ളൂര്‍,

പൂവാര്‍ ഗ്രാമപഞ്ചായത്തിലെ പുവാര്‍ ബണ്ട്, പൂവാര്‍ ടൗണ്‍, പൂവാര്‍, വരവിളത്തോപ്പ്, ബീച്ച്, ഇരിക്കാലുവിള,

പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാല്‍കുളങ്ങര, ആലത്തൂര്‍, ത്രിപ്പലവൂര്‍, അരുവിക്കര, മാരായമുട്ടം, അയിരൂര്‍,

പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ ആലമുക്ക്, പൂവച്ചല്‍, കാട്ടാക്കട ചന്ത, പുളിങ്കോട്, തട്ടാമ്പാറ

ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തുപോകാന്‍ പാടില്ലെന്നും സര്‍ക്കാര്‍ മുന്‍ നിശ്ചയപ്രകാരമുള്ള പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്നും എന്നാല്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button