Latest NewsIndiaNews

മുംബൈയില്‍ കനത്ത മഴ, കെട്ടിടം തകര്‍ന്ന് വീണ് 2 പേര്‍ക്ക് ദാരുണാന്ത്യം

മുംബൈ : കനത്ത മഴയെ തുടര്‍ന്ന് രണ്ട് നിലകളുമുള്ള കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മുംബൈയിലെ മാലാദിലെ മാല്‍വാനി പ്രദേശത്ത് ആണ് സംഭവം. ഫൈസല്‍ വാഹിദ് സയാദ് (18), അഞ്ജും ഷഹാബുദ്ദീന്‍ ശൈഖ് (23) എന്നിവരാണ് മരിച്ചത്. മാല്‍വാനിയിലെ അബ്ദുല്‍ ഹമീദ് മാര്‍ഗില്‍ പ്ലോട്ട് നമ്പര്‍ 8ലാണ് സംഭവം. നാല് ഫയര്‍ എഞ്ചിനുകളും ഒരു റെസ്‌ക്യൂ വാനും സംഭവസ്ഥലത്തേക്ക് അയച്ചു.

സംഭവസ്ഥലത്തെത്തിയ ശേഷം രണ്ട് നില കെട്ടിടം തകര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടു. പരിക്കേറ്റവരില്‍ രണ്ടുപേരെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് അയച്ചു. ഞങ്ങളുടെ ടീം വരുന്നതിനുമുമ്പ് രണ്ട് പേരെ കൂടി നാട്ടുകാര്‍ അടുത്തുള്ള ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്ന് മുംബൈ അഗ്‌നിശമന സേനയുടെ ചീഫ് ഫയര്‍ ഓഫീസര്‍ പ്രഭാത് റഹാങ്ഡേല്‍ പറഞ്ഞു.

ആകെ 15 പേരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിലേക്ക് അയച്ചു. ഇതില്‍ രണ്ട് പേരാണ് മരിച്ചത്. ബാക്കി 13 പേരെ ചികിത്സിച്ച് ഡിസ്ചാര്‍ജ് ചെയ്തതായി ബിഎംസി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button