COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ് 19 : മൊത്തം കേസുകളില്‍ പകുതിയോളം തിരുവനന്തപുരത്ത്

തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 157 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 62 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ്‌ രോഗം പകര്‍ന്നത്. ഇവരില്‍ 34 പേരുടെ ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 5 ബി.എസ്.എഫുകാര്‍ക്കും മൂന്ന് ഐ.ടി.ബി.പി ജവാന്മാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് രണ്ട് മരണം ഉണ്ടായി. തൃശൂര്‍ തമ്പുരാന്‍പടി സ്വദേശി അനീഷ്‌ (39), കണ്ണൂര്‍ സ്വദേശി മൊഹമ്മദ്‌ സലേഹ് (25) എന്നിവരാണ്‌ മരിച്ചത്.

തിരുവനന്തപുരം 339 , എറണാകുളം 57 , മലപ്പുറം 42 , കൊല്ലം 42 , പത്തനംതിട്ട 39 , കോഴിക്കോട് 33 , തൃശൂര്‍ 32 , ഇടുക്കി 26 , പാലക്കാട് 25 , കണ്ണൂര്‍ 23 , ആലപ്പുഴ 20 , കാസറഗോഡ് 18 , കോട്ടയം 13 , വയനാട് 13 , എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയിലെ 317 പേര്‍ക്കും, എറണാകുളം ജില്ലയിലെ 50 പേര്‍ക്കും, കൊല്ലം ജില്ലയിലെ 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 20 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 11 പേര്‍ക്കും, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 8 പേര്‍ക്ക് വീതവും, അലപ്പുഴ, കോട്ടയം ജില്ലകളിലെ 7 പേര്‍ക്ക് വീതവും, മലപ്പുറം ജില്ലയിലെ 6 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം, രോഗബാധിതരായി ചികിത്സയിലായിരുന്ന 228 പേര്‍ രോഗമുക്തരായി. പാലക്കാട് 72 , മലപ്പുറം 37 , കാസര്‍ഗോഡ് 23 , പത്തനംതിട്ട 18 , കൊല്ലം 17 , ആലപ്പുഴ 13 , കോഴിക്കോട് 10 , കണ്ണൂര്‍ 8 , തൃശൂര്‍ 8 , കോട്ടയം 7 , എറണാകുളം 7 , ഇടുക്കി 6 , തിരുവനന്തപുരം 1 , വയനാട് 1 എന്നിങ്ങനെയാണ് രോഗം ഭേദമായത്.

10,275 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5372 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 183,900 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 804 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,052 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 4,72,271 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7797 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 85,767 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 81,543 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 35 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 10), കാഞ്ഞിയാര്‍ (11, 12), അയ്യപ്പന്‍കോവില്‍ (1, 2, 3), ഉപ്പുതറ (1, 6, 7), ഉടുമ്പന്‍ചോല (2, 3), കോടിക്കുളം (1, 13), ബൈസന്‍വാലി (8), പീരുമേട് (13), സേനാപതി (9), കൊല്ലം ജില്ലയിലെ അഞ്ചല്‍ (എല്ലാ വാര്‍ഡുകളും), അലയമണ്‍ (എല്ലാ വാര്‍ഡുകളും), ഏരൂര്‍ (എല്ലാ വാര്‍ഡുകളും), എടമുളയ്ക്കല്‍ (5, 6, 7, 8, 9), ഇളമാട് (എല്ലാ വാര്‍ഡുകളും), വെളിനല്ലൂര്‍ (5 , 6, 16), തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാല്‍ (എല്ലാ വാര്‍ഡുകളും), കുളത്തൂര്‍ (9, 10, 11, 12, 13, 14), പൂവാര്‍ (7, 8, 9, 10, 11, 12), പെരുങ്കടവിള (3, 4, 6, 7, 11, 13), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി (4, 5, 7), അകത്തേത്തറ (11), പുതുപരിയാരം (8), കുമരംപ്പുത്തൂര്‍ (16), കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് (15, 18), ഉള്ളിക്കല്‍ (16), കൊളച്ചേരി (10), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (16), ഉദ്യാനപുരം (16), കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ (17), കാറഡുക്ക (5, 9), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (7, 8, 9, 10), കൃഷ്ണപുരം (1, 2, 3), തൃശൂര്‍ ജില്ലയിലെ കടങ്ങോട് (4, 5), പത്തനംതിട്ട ജില്ലയിലെ മൈലപ്ര (9), എറണാകുളം ജില്ലയിലെ പല്ലാരിമംഗലം (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പടന്ന (കണ്ടൈന്‍മെന്റ് സോണ്‍: 12), കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി (11, 18, 37, 43), കയ്യൂര്‍-ചീമേനി (11), ബേഡഡുക്ക (3), എറണാകുളം ജില്ലയിലെ കല്ലൂര്‍ക്കാട് (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 271 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button