![](/wp-content/uploads/2020/07/naya.jpg)
പിരു തടാകത്തിൽ കാണാതായ നടിയും ഗായികയും മോഡലുമായ നയാ റിവേരയുടെ മൃതദേഹം കാലിഫോര്‍ണിയയിലെ പിരു തടാകത്തിൽ നിന്ന് കണ്ടെത്തി. സതേണ്‍ കാലിഫോര്‍ണിയയിലെ പിരു തടാകത്തില്‍ 33 കാരിയായ റിവേര നാല് വയസ്സുള്ള മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് കാണാതായിരുന്നത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയല്ലെന്നും തടാകത്തില്‍ അബദ്ധത്തിൽ വീണ് മുങ്ങിപ്പോയതെന്നുമാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉള്ള റിപ്പോർട്ട്. എന്നാൽ നയാ റിവേരയുടെ കുടുംബം ഇതൊരു ദുരൂഹ മരണം എന്ന് സംശയിച്ചിരുന്നു.പ്രാഥമിക നിഗമനത്തിലും മറ്റു ഇന്റേണൽ ടെസ്റ്റുകളിൽ നിന്നും ഇതൊരു ദുരൂഹ മരണം അല്ല എന്നും ആകസ്മികമായി മുങ്ങി മരിച്ചതെന്നുമാണ് മെഡിക്കൽ ടെസ്റ്റ് നടത്തിയ ഉന്നതർ പറയുന്നത്.
ആറ് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹം ലഭിച്ചിരിക്കുന്നത്. ഈ മാസം 8ന് ഉച്ചയ്ക്ക് ഒരു മണി സമയത്തായിരുന്നു റിവേര മകനൊപ്പം പിരു തടാകത്തിൽ ബോട്ട് വാടകയ്‍ക്കെടുത്ത് സവാരി നടത്തിയിരുന്നത്. മൂന്ന് മണിക്കൂര്‍ കഴിഞ്ഞും ഇവർ തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിവേരയുടെ മകനെ ബോട്ടില്‍ ഉറങ്ങുന്ന നിലയില്‍ കണ്ടെത്തുകയുണ്ടായത്. അമ്മയെ ഇടയ്ക്കുവെച്ച് കാണാതായെന്നാണ് മകന്‍ പറഞ്ഞിരുന്നത്. മകനെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
ശേഷം മുങ്ങല്‍ വിദഗ്ധര്‍ തടകാത്തിൽ തിരച്ചിൽ നടത്തി വരികയായിരുന്നു. ഹെലികോപ്ടറുകളും ഡ്രോണുകളും ഉള്‍പ്പെടെയെത്തിച്ച് വീണ്ടും തിരച്ചില്‍ നടത്തുകയുണ്ടായി. തടാകത്തില്‍ മുങ്ങിപ്പോയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ബോട്ടിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് വെള്ളത്തില്‍ വീണതാകാമെന്നും മകനെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും സ്വന്തം ജീവന്‍ നഷ്ടപ്പെട്ടതാകാമെന്നും പോലീസ് പറഞ്ഞതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റിവേരയുടെ ഭര്‍ത്താവായ നടൻ റയാൻ ഡോർസേയോടൊപ്പം മകനെ വിട്ടിരിക്കുകയാണ്. 2018 മുതൽ ഇവർ വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഗ്ലീ ഷോ എന്ന ടെലിവിഷൻ ഷോയിലൂടെ പ്രശസ്തയായിട്ടുണ്ട് റിവേര. സോറി നോട്ട് സോറി എന്ന പേരില്‍ ഓര്‍മക്കുറിപ്പ് പുറത്തിറക്കിയിട്ടുമുണ്ട്.
Post Your Comments