COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് 19 : ഉറവിടമറിയാത്ത കേസുകളില്‍ വര്‍ധന

തിരുവനന്തപുരം • കേരളത്തിൽ 449 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ആലപ്പുഴ ജില്ലയിൽ നിന്നുള്ള 119 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 63 പേർക്കും, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 47 പേർക്ക് വീതവും, കണ്ണുർ ജില്ലയിൽ നിന്നുള്ള 44 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 33 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 19 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 16 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 15 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 14 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 10 പേർക്കും, കാസർഗോഡ്, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള 9 പേർക്ക് വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 4 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 140 പേർ വിദേശത്ത് നിന്നും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 144 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

മലപ്പുറം ജില്ലയിൽ നിന്നും 28 പേരുടെയും(എറണാകുളം-1, കണ്ണൂർ-1), പാലക്കാട് ജില്ലയിൽ നിന്നും 25 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നും 20 പേരുടെയും (കാസറഗോഡ്-3), വയനാട് ജില്ലയിൽ നിന്നും 16 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നും 14 പേരുടെയും, കോട്ടയം, എറണാകുളം (തൃശൂർ-2) ജില്ലകളിൽ നിന്നും 12 പേരുടെവീതവും, കൊല്ലം ജില്ലയിൽ നിന്നും 10 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നും 8 പേരുടെയും (തിരുവനന്തപുരം-1), ആലപ്പുഴ ജില്ലയിൽ നിന്നും 7 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നും 5 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നും 3 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നും 2 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 180594പേർനിരീക്ഷണത്തിലാണ് . ഇവരിൽ 176218 പേർവീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ, 4376 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

സാമ്പിൾ പരിശോധന

• ഇതുവരെ 244388 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ,റിപീറ്റ് സാമ്പിൾ, ഓഗ്മെന്റെഡ് ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 5407 സാമ്പിളുകളുടെ പരിശോധനാഫലംവരാനുണ്ട്.

• ഇത് കൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ പ്രൈയോറിറ്റി ഗ്രൂപ്പുകളിൽനിന്ന്78002സാമ്പിളുകൾ ശേഖരിച്ചതിൽ74676സാമ്പിളുകൾ നെഗറ്റീവ് ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button