Latest NewsNewsDevotional

ഹിമവാന്റെ പുത്രിയായ പാർവ്വതി ദേവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഹൈന്ദവപുരാണങ്ങൾ പ്രകാരം പരമശിവന്റെ പത്നിയായ ദേവിയാണ് പാർവ്വതി. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർ‌വ്വതി എന്ന പേരു വന്നത്. ഗണപതി , സുബ്രമണ്യൻ എന്നിവർ മക്കളാണ്. ഹിമവാന്റെയും അപ്സരസ്സായ മേനയുടേയും പുത്രിയാണ് പാർവ്വതി. ആദിപരാശക്തിയുടെ പൂർണ്ണാവതാരവും സർവ്വഗുണസമ്പന്നയും, സക്ഷാൽ ത്രിപുര സുന്ദരിയും, പ്രകൃതിയും ആണ് ശ്രീ പാർവ്വതി. പരമശിവനെയും പാർവ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായി കണക്കാക്കപ്പെടുന്നു.

ദേവി ഭാഗവതത്തിൽ സാക്ഷാൽ ആദിപരാശക്തിയായ ഭുവനേശ്വരി മണിദ്വീപം എന്ന നഗരിയിൽ സർവ്വദേവതമാരാലും സ്തുതിക്കപ്പെട്ടു സദാശിവ ഫലകത്തിൽ പരബ്രഹ്മമൂർത്തിയായ മഹാദേവൻറെ മടിത്തട്ടിൽ ഇരിക്കുന്ന പരമേശ്വര പത്നി ആണ്. ദേവി ഹിമവാൻറെ പുത്രി ഭാവത്തിൽ ഭൂജാതയായതിനാലും , മൂലപ്രകൃതിയായതിനാലും ദേവി അഷ്‌ടൈശ്വര്യ പ്രദായിനിയായ ശ്രീ പാർവതി എന്ന നാമത്തിൽ അറിയപ്പെടുന്നു.

വൃശ്ഛികത്തിലെ കാര്‍ത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമാണ്. ലളിതാ സഹസ്രനാമത്തിൽ ദുർഗ്ഗ, കാളി, ലളിത, ഭുവനേശ്വരി, ഭവാനി, അപർണ്ണ, ശൈലപുത്രി, ഗൗരി, കർത്ത്യായനി എന്നിങ്ങനെ ആയിരത്തോളം പേരുകൾ പാർവ്വതിയുടേതായി പരാമർശിക്കുന്നുണ്ട്. പാർവ്വതി സർവ്വഗുണ സമ്പന്നയണ്. പരമശിവന്റെ കൂടെ ചിത്രീകരിക്കുമ്പോൾ പാർവ്വതിക്ക് ഇരുകൈകൾ മാത്രമാണെങ്കിലും, ദുർഗ്ഗാ രൂപത്തിലും കാളിരൂപത്തിലും എട്ടും, പതിനെട്ടും കരങ്ങൾ ഉള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ത്രിപുര സുന്ദരി ആണെങ്കിൽ നാലു കരങ്ങൾ ഉണ്ട്. പൊതുവെ പാർവ്വതിയുടെ വാഹനം സിംഹം ആണ്. എന്നാൽ മഹാഗൗരി രൂപത്തിൽ വൃഷഭം(കാള) ആണ് വാഹനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button