ഹായില്‍ : കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു. തില്ലങ്കേരി പുള്ളിപൊയില്‍ സ്വദേശി ആറളം കളരിക്കാട് അനീസ് മന്‍സിലില്‍ കേളോത്ത് കാസിം (52) ആണ് സൗദി അറേബ്യയിലെ ഹായിലില്‍ മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം.
25 വര്‍ഷക്കാലമായി സൗദി അറേബ്യ ഹയില്‍ ആണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. കുടുംബസമേതം ഹായിലില്‍ ആണ് താമസം. ഭാര്യ: സുഹറ മംഗലോടന്‍, മക്കള്‍: അനീറ, സുനീറ, അനീസ് മരുമക്കള്‍: ജലീല്‍, റിയാസ്, ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 311 ആയി.
Post Your Comments